പേരിന് പിന്നില്‍
ലോകത്തിലെ കംപ്യൂട്ടര്‍, വിവരസാങ്കേതിക വിദ്യാ വ്യവസായ സ്ഥാപനങ്ങളുടെ പേരിന്റെ ഉല്‌പത്തി പലപ്പോഴും രസകരമായ വിവരങ്ങളാണ്. ചുരുക്കെഴുത്തായാലും പൂര്‍ണ്ണരൂപമായാലും മിക്കകമ്പനികളുടെ പേരിലും ഒരു കഥപറയാനുണ്ടാകും.
മൈക്രോ പ്രോസസര്‍ നിര്‍മ്മാണരംഗത്തെ അജയ്യരായ ഇന്റല്‍ കോപ്പറേഷന്റെ സ്ഥാപകരായ റോബര്‍ട്ട് നോയിസിനും ഗോര്‍ഡന്‍ മൂറിനും അവരുടെ കമ്പനി ?മൂര്‍ നോയിസ് ? എന്ന പേരില്‍ അറിയപ്പെടാനായിരുന്നു ആഗ്രഹം, അതിനായി അവര്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ ഇതേ പേരില്‍ ഒരു ഹോട്ടല്‍ ശ്രൃംഖല അമേരിക്കയില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് പേരിന് മുന്നിലെ നിയമപരമായ വിലങ്ങ്‌ുതടിയായി. തുടര്‍ന്ന് ഇന്റഗ്രേറ്റഡ് ഇലക്‌ട്രോണിക്‌സിന്റെ ആദ്യാക്ഷരമായി വിദഗ്‌ദമായി കൂട്ടിയിണക്കി ഇന്റല്‍( INTEL- INTegrated ELectronics) എന്ന പേര് സ്വീകരിക്കുകയായിരുന്നു.
വിവരസാങ്കേതി വിദ്യാ ഭൂപടത്തിലെ ഏറ്റവും പ്രസിദ്ധനായ ഇന്ത്യാക്കാരന്‍ നാളിതുവരെ ഹോട്ട്‌മെയില്‍ സ്ഥാപകനായ സബീര്‍ഭാട്ടിയ തന്നെയാണ്. സബീറും ചങ്ങാതി ജാക്ക്‌സ്‌മിത്തും മെയില്‍ എന്ന വാക്കുള്‍ക്കൊള്ളുന്ന വിവിധ പേരുകള്‍ തേടി അവസാനം ഹോട്ട്‌മെയിലിലെത്തുകയായിരുന്നു. ഹോട്ട്‌മെയില്‍ എന്നപേരില്‍ രസകരമായ ഒരു വിവരം ഒളിഞ്ഞിരിപ്പുണ്ട്. വെബ് പേജുകള്‍ തയ്യാറാക്കുന്നഎച്ച്.ടി.എം.എല്‍. എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജ് ഹോട്ട്‌മെയില്‍ എന്ന വാക്കില്‍ നിന്നും ഇഴപിരിച്ചെടുക്കാനാകും. ( HoTMaiL ) .
ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്‌റ്റ് സര്‍വ്വവ്യാപിയാണല്ലോ. സോഫ്‌റ്റ്‌വെയര്‍ രംഗത്തെ കുത്തകയായ മൈക്രോസോഫ്‌റ്റ് ആദ്യകാലങ്ങളില്‍ മൈക്രോകംപ്യൂട്ടറിനുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുന്നതില്‍ വ്യാപൃതരായിരുന്നു. മൈക്രോകംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ എന്ന പേരില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് മൈക്രോസോഫ്‌റ്റ്. (MICROcomputer SOFTware)ആദ്യകാലത്ത് രണ്ട് വാക്കുകള്‍ക്കിടയില്‍ ഒരു ഹൈഫണ്‍ (micro-soft) ഉണ്ടായിരുന്നു. പിന്നീട് അത് ഒഴിവാക്കി.
എന്നാല്‍ ആപ്പിള്‍ സിസ്റ്റംസിന്റെ കഥ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്ഥവും രസകരവുമാണ്. തങ്ങളുടെ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നവേളയില്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സും കൂട്ടുകാരും യോജിച്ച പേരിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന്റെ വക്കിലെത്തിയിരുന്നില്ല. രജിസ്റ്റര്‍ ചെയ്യാനുള്ള ദിവസത്തിന്റെ അഞ്ചുമണിയ്‌ക്ക് മുമ്പായി പേര് നിര്‍ദ്ദേശിക്കാത്തപക്ഷം തന്റെ ഇഷ്‌ടപ്പെട്ട പഴത്തിന്റെ (ആപ്പിള്‍) പേര് നല്‍കുമെന്ന് സ്റ്റീവ് ജോബ്‌സ് ഭീഷണിപ്പെടുത്തിയതത്രേ. ഏതായാലും ആപ്പിള്‍ കംപ്യൂട്ടറിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.
അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ കൂട്ടുകാരായ ബില്‍ഹെവ്‌ലറ്റും ഡേവ്‌പക്കാര്‍ഡും 1939-ല്‍ കംപ്യൂട്ടര്‍ കമ്പനി സ്ഥാപിക്കുമ്പോള്‍ തങ്ങളുടെ പേരുകള്‍ കൂട്ടിയോജിപ്പിച്ച് കമ്പനിയ്‌ക്ക് നല്‍കി. ഹെവ്‌ലറ്റ് പക്കാര്‍ഡ് എന്ന് എച്ച്.പി പിന്നീട് 2002-ല്‍ മറ്റൊരു കംപ്യൂട്ടര്‍ ഭീമനായ കോംപാക്കിനെ കൂടി ലയിപ്പിച്ച് വിപണിസാന്നിദ്ധ്യം ഉറപ്പിക്കുകയുണ്ടായി.
ലോകത്തില്‍ ഏറ്റവും വലിയ സേര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ എന്ന പേര് തന്നെ അനന്തമായ വിവരശേഖരത്തെ സൂചിപ്പിക്കുന്നു. 1-ന് ശേഷം 100 പൂജ്യം വരുന്ന അതി ബൃഹത്തായ സംഖ്യയാണ് ഗൂഗിള്‍ എന്ന പദത്തിന്റെ അര്‍ത്ഥം. ഉപഭോക്താക്കളെ സംബന്ധിച്ചടത്തോളം പേര് പോലെ തന്നെ ട്രില്യണ്‍ കണക്കിന് വിവരശേഖരത്തിന്റെ ഒരു നിധി തന്നെയാണ് ഗൂഗിള്‍.
(ഗൂഗിള്‍ കമ്പനിയുടെ തുടക്കം മുതല്‍ വിശദമായി കുറിഞ്ഞി ഒണ്‍ ലൈനില്‍ Josesph antony of kurunji online has written a nice series on google. click here to know more about ആകെ വിവര സമ്പുഷ്ട്മായ 5 ആര്‍ട്ടിക്കിള്‍. ഗൂഗിള്‍വിസ്മയം-5 വരെ)
ഇന്ന് മൊബൈല്‍ ടെലിഫോണി രംഗത്തെ വമ്പന്മാരായ മൊട്ടറോളയുടെ തുടക്കം ഒരു ചെറിയ റേഡിയോ ഉപകരണമായിട്ടായിരുന്നു. സ്ഥാപകന്‍ പോള്‍കാല്‍വിന്‍ അന്നത്തെ പ്രശസ്‌തമായ റേഡിയോ ബ്രാന്‍ഡ് വിക്‌ടറോളയുടെ (Victrola) പേരിന്റെ ചെറിയൊരു വകഭേദം മോട്ടോര്‍കാറുകളില്‍ ഘടിപ്പിക്കുന്ന തന്റെ റേഡിയോയ്‌ക്ക് (മോട്ടറോള) നല്‍കുകയായിരുന്നു.
സണ്‍ മൈക്രോ സിസ്റ്റംസ് സൂര്യെനെയല്ല മറിച്ച് അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയായി പ്രവര്‍ത്തിച്ച സര്‍വ്വകലാശാലയുടെ പേരാണ് സൂചിപ്പിക്കുന്നത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ നാല് ഗവേഷകരാണ് സണ്‍ മൈക്രോസിസ്റ്റം സ്ഥാപിച്ചത്. (SUN - Stanford University Network) .
ഗളിവേഴ്‌സ് ട്രാവല്‍സ് എന്ന നോവലിലൂടെ അനുവാചകരുടെ ഹൃദയത്തില്‍ ഇടം നേടിയ ജോനാഥന്‍ സിഫ്‌റ്റാണ് യാഹൂ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഒരേ രൂപവും ഭാവവുമുള്ള കുള്ളന്മാരാണ് ഈ നോവലിന്റെ കേന്ദ്രവിഷയം. യാഹൂ സ്ഥാപകരായ ജെറി യാംഗും ഡേവിഡ് ഫിലോയും സസന്തോഷത്തോടെ ഈ പേര് സ്വീകരിച്ചു. യാഹൂവിന് മറ്റൊരു പൂര്‍ണ്ണരൂപവുമുണ്ടല്ലോ. (YAHOO ! - Yet AnotherHierarchial Officious Oracle !) .
ഫോട്ടോകോപ്പിയര്‍ രംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ സിറോക്‌സ ്( Xerox) എന്ന ഗ്രീക്ക് പദത്തിന്റെ മൂലരൂപത്തിന്റെ അര്‍ത്ഥം ഉണങ്ങിയത് (dry)എന്നാണ്. സ്ഥാപകന്‍ ചെസ്റ്റര്‍ കാള്‍സണ്‍ ഈ പേര് തിരഞ്ഞെടുക്കാന്‍ കാരണം അക്കാലത്ത് ഡ്രൈകോപ്പിയിംഗ് നവീനമായ ആശയമായിരുന്നു. ഇന്ന് സിറോക്‌സ് എന്ന പദം ഫോട്ടോസ്റ്റാറ്റിന്റെ പര്യായമായി മാറിയിരിക്കുന്നു. കോപ്പിയെടുക്കുന്നത് കാനോണിന്റെയോ തോഷിബയുടേയോ മെഷീനിലായാല്‍ പോലും പറയുന്നത് സിറോക്‌സ് കോപ്പി എന്നാണ്. ഇത് പേരിന്റെ വര്‍ദ്ധിച്ച സ്വീകാര്യത സൂചിപ്പിക്കുന്നു.
നെറ്റ്‌വര്‍ക്ക് ഉപകരണരംഗത്തെ പ്രമുഖ കമ്പനിയായ സിസ്‌കോ സിസ്റ്റംസ്‌ന് അത് സ്ഥിതിചെയ്യുന്ന സാന്‍ഫ്രാന്‍സിസ്‌കോ (sanfranCISCO) സിറ്റിയുടെ പേരിന്റെ അവസാനഭാഗത്തോട് സാദൃശ്യമുണ്ട്.
അഡോബ്‌പേജ്‌മേക്കറോ ഫോട്ടോഷോപ്പോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. കമ്പനി സ്ഥാപകന്‍ ജോണ്‍ വാര്‍ണോക്കിന്റെ വീടിന്റെ പിന്നിലൂടെ ഒഴുകുന്ന അഡോബ് ക്രീക്ക് എന്ന നദിയുടെ പേര് അങ്ങനെ പ്രശസ്‌തമായി.
കേരളത്തിലും ഇത്തരത്തില്‍ പേരിന്റെ കൗതുകം കാണാം. കേരള സര്‍ക്കാരിന്റെ പതാക വാഹക ഐ.ടി പദ്ധതിയായ ഫ്രണ്ട്‌സ് (FRIENDS -Fast Reliable Instant EfficientNetwork for Disbursement of Services )എന്ന ഏകജാലക സംവിധാനത്തിന്റെ പൂര്‍ണരൂപം എങ്ങനെയുണ്ട്. അതുപോലെ തന്നെ ലോകം ഉറ്റുനോക്കുന്ന കംപ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ അക്ഷയ മഹാഭാരതത്തിലെ അക്ഷയപാത്രത്തെ സൂചിപ്പിക്കുന്നു. മഹാഭാരതത്തില്‍ ഒട്ടനവധി പേരുടെ വിശപ്പകറ്റാന്‍ അക്ഷയപാത്രത്തിനായെങ്കില്‍ ഇന്ന് അക്ഷയ വിദ്യാഭ്യാസ പദ്ധതി കംപ്യൂട്ടറിന്റേയും ഐ.ടി.യുടേയും അനന്തസാദ്ധ്യതകളുടെ അക്ഷയപാത്രം നമുക്കുമുന്നില്‍ തുറന്ന് വയ്‌ക്കുന്നു.
"a mind once stretched by a new idea never regains its original dimensions"
- Oliver Wendell Holmes
എല്ലാ പേരുകളും നൂതനമായ ആശയങ്ങള്‍ തന്നെ ആയിരുന്നു.പിന്നീടൊരിക്കലും അവര്‍ക്കാര്‍ക്കും പിന്തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല എന്നത് വര്‍ത്തമാന ചരിത്രം.

No comments:
Post a Comment