Saturday, April 21, 2012

വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും

വിന്‍ഡോസ്‌ ഏഴും ഉബുണ്ടു ലിനക്‌സും

കുത്തക(പ്രൊപ്രൈറ്ററി) സോഫ്‌റ്റ്‌വെയര്‍ രംഗത്തെ വമ്പന്‍മാരായ മൈക്രോസോഫ്‌റ്റ്‌ കുടുംബത്തില്‍നിന്നുള്ള ഏറ്റവും പുതിയ പ്രവര്‍ത്തക സംവിധാനം (Operating System) ഇക്കഴിഞ്ഞ വാരമാണ്‌വിപണിയിലെത്തിയതെങ്കില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ കൂട്ടായ്‌മയില്‍നിന്നുള്ള മറുപടി ഉബുണ്ടു (Ubuntu 9.10) ഇക്കഴിഞ്ഞ ദിവസം(ഒക്ടോബര്‍ 22ന്) ഔദ്യോഗികമായി ഇന്റര്‍നെറ്റില്‍ എത്തി‌.

ഇത്തരത്തിലൊരു വലിയമാറ്റം കംപ്യൂട്ടര്‍ വിപണിയില്‍ സംഭവിക്കുമ്പോള്‍ സാധാരണ ഉപയോക്താക്കളും വാണിജ്യ-സര്‍ക്കാര്‍ ഉപയോക്താക്കളും പുതിയ പതിപ്പിലേക്ക്‌ മാറുന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കില്ല. സാങ്കേതികവിദ്യയുടെ പുതുമയും ചിലപ്പോള്‍ നമുക്കാവശ്യമില്ലാത്ത ആപ്ലിക്കേഷ
നുകളുടെ ബാഹുല്യ2009 ഒക്ടോബര്‍ ഓപ്പറേറ്റിങ്‌ സിസ്‌റ്റം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയ മാസമായാണ്‌ രേഖപ്പെടുത്താന്‍ പോകുന്നത്‌. വും ആകും കൗതുകത്തിന്റെ പേരിലെങ്കിലും ഒരു മാറ്റത്തിന്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌. ഓരോ പുതിയ പതിപ്പും ഒട്ടേറെ സവിശേഷതകളും മേന്മകളുടെ വാര്‍ത്തയും പേറിയാകും കടന്നുവരുന്നത്‌. മാറ്റം എന്നു പറയുമ്പോള്‍ വിന്‍ഡോസ്‌ 7 പോലുള്ളവയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക മുതല്‍മുടക്കുകൂടിയാണ്‌. ഇത്‌ സോഫ്‌റ്റ്‌വെയര്‍ വാങ്ങാനുള്ള ധനവ്യയം മാത്രമല്ല, ചില അവസരങ്ങളില്‍ ഹാര്‍ഡ്‌വെയര്‍ശേഷി ഉയര്‍ത്താനുള്ള പണച്ചെലവുകൂടിയാകും.

ഏതായാലും ഓപ്പറേറ്റിങ്‌ സിസ്‌റ്റമോ അല്ലെങ്കില്‍ ഏതെങ്കിലും ആപ്ലിക്കേഷനോ പുതുതായി വാങ്ങുന്നതിനുമുമ്പ്‌ മൂന്നു കാര്യങ്ങള്‍ വിലയിരുത്തുക.
1. ഒരു അപ്‌ഗ്രേഡിങ്ങിന്‌ നിര്‍ബന്ധിക്കുന്ന ഗുണഗണങ്ങള്‍ നിര്‍ദിഷ്ട സോഫ്‌റ്റ്‌വെയറിന്‌ ഉണ്ടോ?
2. നിലവിലെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ ഇതിനാകുമോ?
3. പുതിയതിന്റെ ചെലവ്‌ സ്ഥാപനത്തിനോ അല്ലെങ്കില്‍ വീട്ടാവശ്യത്തിനോ താങ്ങാനാവുന്നതാണോ?
4. ഹാര്‍ഡ്‌വെയര്‍ശേഷി ഇ
പ്പോഴുള്ളത്‌ പുതിയ സോഫ്‌റ്റ്‌വെയറിന്‌ പര്യാപ്‌തമാണോ?
5. അവസാനമായി ഈ പുതിയ അപ്‌ഗ്രേഡിങ്‌/വാങ്ങല്‍ നടത്തിയവരുടെ അഭിപ്രായം ശേഖരിക്കുക.
മിക്കയിടങ്ങളിലും ഇന്റര്‍നെറ്റ്‌ ഉപയോഗം, ഓഫീസ്‌ പാക്കേജ്‌ ഉപയോഗം എന്നിവ മാത്രമാണ്‌ കംപ്യൂട്ടര്‍കൊണ്ട്‌ ചെയ്യുന്ന ജോലി. ഇതിനു മാത്രമായി ഒരു അപ്‌ഗ്രേഡിങ്‌ വേണമോ എന്ന്‌ ചിന്തിക്കുക. ഉദാ: മൈക്രോസോഫ്‌റ്റ്‌ ഓഫീസിന്റെ ഏറ്റവും പുതിയ പതിപ്പ്‌ (.docx, .xlsx) പഴയ എംഎസ്‌ ഓഫീസ്‌ പാക്കേജില്‍പ്പോ
ലും തുറക്കാനാകുന്നില്ല. ഇത്‌ പലയിടങ്ങളിലും നിലവില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. .doc, .xls
ആയി സേവ്‌ ചെയ്‌ത്‌ പ്രശ്‌നം പരിഹരിക്കാമെങ്കിലും ഇത്‌ സാധാരണക്കാര്‍ക്കെങ്കിലും പ്രായോഗിക ന്യൂനതയായി കടന്നുവരുന്നുണ്ട്‌.

വിന്‍ഡോസ്‌ 7: മൈക്രോസോഫ്‌റ്റില്‍നിന്നുള്ള ഏഴാംനമ്പര്‍ അവതാരത്തെ കൂടുതല്‍ പ്രതീക്ഷകളോടാണ്‌ ആരാധകര്‍ നോക്കുന്നത്‌. ആറാം തമ്പുരാന്‍ (വിസ്‌ത) ദയനീയമായി തകര്‍ന്നടിഞ്ഞതിന്റെ കാരണം അതിന്റെ സാങ്കേതിക പോരായ്‌മയായിരുന്നു. ഒപ്പം സാമ്പത്തിക മാന്ദ്യം വിപണിയെ പിടിച്ചുലച്ചതും മൈ
ക്രോസോഫ്‌റ്റ്‌ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയായത്രേ. അതുകൊണ്ട്‌ വിന്‍ഡോസ്‌ Xp യില്‍ത്തന്നെ പറ്റിച്ചേര്‍ന്നു നില്‍ക്കാനായിരുന്നു സ്ഥാപനങ്ങള്‍ക്ക്‌ താല്‍പ്പര്യം. അതിനാല്‍ മിക്കയിടങ്ങളും വിന്‍ഡോസ്‌ ഏഴിലേക്ക്‌ കൂടുമാറും എന്നാണ്‌ അനുമാനിക്കാവുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പുസ്‌തക-സോഫറ്റ്‌വെയര്‍ വില്‍പ്പനശാലയായ ആമസോണ്‍ ഡോട്ട് കോമില്‍ വിന്‍ഡോസ്‌ 7 ബുക്ക്‌ ചെയ്‌തവരുടെ എണ്ണം സര്‍വകാല റെക്കോഡാണ്‌. ആമസോണിന്റെ വില്‍പ്പന ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട്‌ ഹാരിപോട്ടര്‍ ആന്‍ഡ്‌ ദ ഡെത്തി ഹാലോസ്‌ (Harrypotter and the deathy hallows by J K Rowling) എന്ന ബെസ്‌റ്റ്‌ സെല്ലര്‍ പുസ്‌തകമായിരുന്നു. ഇതാണ്‌ വിന്‍ഡോസ്‌ ഏഴ്‌ തിരുത്തിയെഴുതിയത്‌. വിസ്‌തയുടെ അതേ അകക്കാമ്പ്‌ (Kernal) ഉപയോഗിച്ചാണ്‌ വിന്‍ഡോസ്‌ ഏഴും തയ്യാറാക്കിയിരിക്കുന്നത്‌. കാല്‍കുലേറ്റര്‍, പെയിന്റ്‌ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളില്‍ മൈക്രോസോഫറ്റ്‌ ഇതുവരെ ശ്രദ്ധവെച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഏഴില്‍ തോല്‍ക്കാതിരിക്കാന്‍ ഇത്തരം ചെറുകാര്യങ്ങളില്‍പ്പോലും സൂക്ഷ്‌മത പുലര്‍ത്തിയിട്ടുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌. വിന്‍ഡോസ്‌ സഹസ്രാബ്ദ (Me) പതിപ്പും വിസ്‌തയും പരാജയപ്പെട്ടതുപോലെയായിരിക്കില്ല അഥവാ വിന്‍ഡോസ്‌ ഏഴ്‌ പരാജയപ്പെട്ടാല്‍ സംഭവിക്കുന്നതെന്ന്‌ മൈക്രോസോഫ്‌റ്റിന്‌ നല്ല നിശ്‌ചയമുണ്ട്‌, പ്രത്യേകിച്ചും ഗൂഗിള്‍ക്രോമും വിവിധ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തക സംവിധാനങ്ങളും ഒരു നല്ല യുദ്ധത്തിന്‌ പോര്‍മുന മിനുക്കുന്ന പശ്‌ചാത്തലത്തില്‍.

ഉബുണ്ടു 9.10 എത്തിപ്പോയ്
വിന്‍ഡോസ്‌ ഏഴിന്റെ വരവ്‌ ഉബുണ്ടുവിന്‌ പരസ്യമായോ? എന്ന്‌ ചോദിച്ചാല്‍ അതെ ഉത്തരം പറയാമെന്ന്‌ സെര്‍ച്ച്‌ എന്‍ജിന്‍ വാക്കുകളുടെ വിശകലനം സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞയാഴ്‌ച വിന്‍ഡോസിനൊപ്പം ഉപയോക്താക്കള്‍ ഗൂഗിളില്‍ തെരഞ്ഞ വാക്കുകൂട്ടങ്ങള്‍ ഇതൊക്കെയാണ്‌. 'Linux Vs Windows7', 'Ubuntu Vs Windows7'. ഇതുമാത്രമല്ല, വിന്‍ഡോസ്‌ 7 പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ചില ലിനക്‌സ്‌-വിന്‍ഡോസ്‌താരതമ്യപഠനങ്ങളിലേക്കുള്ള ട്രാഫിക്‌ 400 ശതമാനം വര്‍ധിച്ചുവെന്നതും എടുത്തുപറയേണ്ട വസ്‌തുതയാണ്‌. ഒരുപക്ഷേ, വിസ്‌തയില്‍ കൈപൊള്ളിയ അനുഭവമാകാം ഒ
രു തീരുമാനമെടുക്കുന്നതിനുമുമ്പ്‌ വിശദമായ പഠനത്തിനും മനനത്തിനും ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്‌.
ലിനക്‌സ്‌ അധിഷ്‌ഠിത ജനപ്രിയ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ്‌ ഉബുണ്ടു 9.10 (രണ്ടായിരത്തി ഒമ്പത്‌ പത്താംമാസം! എന്ന്‌ പൂര്‍ണരൂപം) വ്യാഴാഴ്‌ച മുതല്‍ സൗജന്യമായി ഉപയോഗത്തിന്‌ തയ്യാര്‍ എന്നത്‌ പലതുകൊണ്ടും ശ്രദ്ധേയമാണ്‌.
ഒരു താരതമ്യപഠനത്തിന്‌ മുതിരുകയാണെങ്കില്‍ ഉബുണ്ടുവിന്റെ പഴയപതിപ്പ്‌ (9.04) പോലും വിന്‍ഡോസ്‌ 7നേക്കാള്‍ മേലെയാണെന്ന്‌ കാണാം. https://shipit.ubuntu.com/ ചെന്ന്‌ രജിസ്‌റ്റര്‍ ചെയ്‌താല്‍ സൗജന്യമായി നമ്മുടെ വീട്ടില്‍ തപാല്‍മാര്‍ഗം ഉബുണ്ടു എത്തുകയും ചെയ്യും. ഉബുണ്ടുവിന്റെ 11-മത് പതിപ്പാണ്‌ ഇപ്പോള്‍ വിപണിയിലെത്തുന്നത്‌. സാധാരണയായി എ
ല്ലാ ഏപ്രില്‍, ഒക്ടോബര്‍ മാസമാണ്‌ പുതിയ അവതാരങ്ങള്‍ ഉബുണ്ടുവില്‍ ജന്മമെടുക്കുന്നതെന്നു പറയാം. അടുത്ത പതിപ്പ്‌ (10.4). 2010 ഏപ്രില്‍ അവസാനം ഇന്റനെറ്റില്‍ എത്തും. വിന്‍ഡോസ്‌ ഏഴ്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌ഡിസ്‌ക്കില്‍ ഏഴുമുതല്‍ 11 ജിബിവരെ ഓര്‍മ്മപ്പുര (മെമ്മറി സ്ഥലം) ആവശ്യമാണെങ്കില്‍ ഉബുണ്ടുവിന്‌ ഇരുപ്പുറപ്പിക്കാനായി കേവലം മൂന്നു ജിബിയില്‍ താഴെമതി. ചെറിയ സ്‌ക്രീന്‍ വലുപ്പമുള്ള, നെറ്റ്‌ ബുക്‌ ശ്രേണിക്കു വേണ്ടിയുള്ള പരിഷ്‌കരിച്ച നെറ്റ്‌ ബുക റീമിക്‍സും ഉബുണ്ടു 9.10ന്റെ പ്രത്യേകതയാണ്‌. മലയാളം അടക്കമുള്ള പ്രാദേശികഭാഷകളെ നിലവില്‍ത്തന്നെ മികച്ചരീതിയില്‍ ഉബുണ്ടുപതിപ്പുകള്‍ പിന്തുണയ്‌ക്കുന്നുണ്ട്‌.

ഒരു താരതമ്യ പട്ടിക ഇതാ. വ്യക്തമായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്തോളൂ

















*****

ചില വിവരങ്ങള്‍ക്കും ചിത്രത്തിനും പിസി ക്വസ്‌റ്റ്‌ കമ്പ്യൂട്ടര്‍ മാസികയോട്‌ കടപ്പാട്‌

No comments:

Post a Comment