Thursday, April 26, 2012


ഗൂഗിള്‍ മാപ്പിംഗ്, കേരള പോലീസ് പിന്നെ സര്‍ക്കാരും

ഫെബ്രുവരി അഞ്ചാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി രാജ്യത്തിന്റെ മൊത്തത്തിലും കേരളീയരെ പ്രത്യേകിച്ചും ആകര്‍ഷിച്ചത് അതിന്റെ സാങ്കേതികമേന്മയോ കൌതുകമോ കൊണ്ടല്ല, മറിച്ച് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ‘ആശങ്ക’ മൂലമാണ്. ഔദ്യോഗികമായി ഒരു കത്തു തന്നെ ഇന്റലിജന്‍സ് എഡി‌ജി‌പി നല്‍കി. ലക്ഷ്യം ഒന്നുമാത്രം ഈ ഒത്തുചേരല്‍ തടയണം. ശരിയാണ് എല്ലായിടത്തേയും പോലെ ഇവിടെയും പൊലീസിനാണല്ലോ നീയമ വാഴ്ച,സുരക്ഷ എന്നിവയുടെ ഉത്തരവാദിത്വം. അത് അവര്‍ പഴുതുകളില്ലാതെ ചെയ്യുകയും വേണം. എന്നാല്‍ കേരള പോലീസിന്റെ ആശങ്ക ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലും ഇതേ രീതിയില്‍ ആകേണ്ടതല്ലേ. അതു കൊണ്ടുതന്നെ ഐടി മുന്നേറുന്ന അന്ധ്രാപ്രദേശില്‍ എന്താണ് നടക്കുന്നതെന്ന് നോക്കാം, സൈബരാബാദ് മെട്രോ പൊലീസ്ഔദ്യോഗികമായി തന്നെ ഗൂഗിളിന്റെ മാപ്പിംഗ് സേവനം ഉപയോഗിക്കുന്നു! ജി മെയിലോ ബ്ലോഗറോ ഉപയോഗിക്കുന്നത് പൊലെ നേരെയങ്ങ് ഉപയൊഗിച്ചു തുടങ്ങിയതല്ല അവിടെ, ഗൂഗിളില്‍ നിന്നുള്ളവര്‍ സംസ്ഥാന പൊലീസുമായി നേരില്‍കണ്ട് ചര്‍ച്ച നടത്തിയാണ് മാപ്പിംഗ് സേവന പരിശീലനം നടത്തിയത് എന്നു കൂടിയറിയുക. നമ്മുടെ സംസ്ഥാനത്ത് ഇല്ലാത്ത ആശങ്കയും പിണക്കവും അയല്‍‌വക്കത്തെ ഇണക്കവുമറിയാന്‍ ഈ വിലാസം നോക്കുകhttp://www.cyberabadpolice.gov.in/police.html .ആന്ധ്രയില്‍ എത്രകാര്യക്ഷമമായാണ് ഒരോ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സൈബര്‍ ഭൂമിയില്‍ വരച്ചിട്ടിരിക്കുന്നത്. കേരളത്തില്‍ ചില അവസരങ്ങളിലെങ്കിലും കുറ്റകൃത്യം, വാഹനാപകടം ഒക്കെ സംഭവിക്കുമ്പോള്‍ ഇത് എന്റെ സ്റ്റേഷന്‍ അതിര്‍ത്തിയല്ല എന്ന് തര്‍ക്കമുണ്ടാകുന്നതിന് നാം സാക്ഷിയാണല്ലോ, സൈബരാബാദില്‍ ഇതൊഴിവാക്കി എന്നുമാത്രമല്ല എത് സ്ഥലത്ത് നിന്നും പരാതി അയക്കാനും അത് പിന്തുടരാനും സാധിക്കുകയും ചെയ്യുന്നു. സംസ്ഥാന പൊലീസിന്റെ ആശങ്ക ശരിയെങ്കില്‍ അത് ഇത്തരത്തില്‍ ആണോ പ്രകടിപ്പിക്കേണ്ടത്, സാങ്കേതിക പരമായും നീയമപരമായും മേല്‍നടപടിക്കായി കേന്ദ്രസര്‍ക്കാരിലേക്കോ അല്ലെങ്കില്‍ ഐ‌ഐ‌ടി/സിഡാക്ക് പോലെയുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളെ സമീപിച്ച് വിശ്വാസ യോഗ്യമായ റിപ്പോര്‍ട്ട് വാങ്ങുകയും പ്രസിദ്ധപ്പെടുത്തുകയും അല്ലേ ചെയ്യേണ്ടത്.
ഇന്റര്‍നെറ്റ് കാലത്ത് ജനങ്ങള്‍ ‘ഗൂഗിള്‍ മാപ്പ് + ഇന്ത്യാ പോലീസ്‘ എന്ന് സര്‍ച്ച് എഞ്ചിനില്‍ തിരഞ്ഞാല്‍ ലഭ്യമാകുന്ന വിവരത്തില്‍ സൈബരാബാദിന്റെ ഗൂഗിള്‍ ചങ്ങാത്തവും കേരളത്തിന്റെ പിന്തിരിയലും ദൃശ്യമാകുന്നത് ആശാവഹമല്ല.രാജ്യസുരക്ഷയാണ് മാനദണ്ഡമെങ്കില്‍ രാജ്യമൊട്ടുക്കും ഒരു നയമല്ലേ അഭികാമ്യം. മാത്രവുമല്ല ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തുന്ന ഐ‌എസ്‌ആര്‍‌ഓ ഇക്കഴിഞ്ഞ വര്‍ഷമാണല്ലോ ഭുവന്‍ എന്ന സമാന സംരംഭവുമായി രംഗത്തെത്തിയത് അന്നും ഈ ആശങ്ക പ്രകടിപ്പിച്ചു കണ്ടില്ല. ഈ മാപ്പിംഗ് പാര്‍ട്ടി നടത്തിയില്ലെങ്കിലും ഗൂഗിള്‍ മാപ്പില്‍ നേരത്തേ തന്നെ കേരള വിവരങ്ങള്‍ സമൃദ്ധമായി ഉണ്ടല്ലോ അത് എത്രയോ റിപ്പോര്‍ട്ടുകളായി ദിനപത്രങ്ങളിലും ഐടി മാസികകളിലും വന്നിരിക്കുന്നു. അന്നൊന്നും എതിരഭിപ്രായം ഉയര്‍ത്താതിരുന്നതെന്തേ? മാത്രമല്ല യാഹൂ,മൈക്രോസോഫ്‌ട്,നോക്കിയ ഒ‌വി‌ഐ ,ഓപ്പണ്‍ സ്റ്റ്രീറ്റ് എന്നിവയുടെ മാപ്പും ഉണ്ടല്ലോ. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന ലൊക്കേഷന്‍ മാപ്പ് ഈ ലിങ്കില്‍ നോക്കുകhttp://www.vigyanprasar.gov.in/mapnew.htm .കേന്ദ്ര സര്‍ക്കാരും ആന്ധ്രാ പൊലീസും നേരിട്ട് തന്നെ ഗൂഗിളിന്റെ സേവനം ഉപയോഗിക്കുമ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഇതില്‍ എതിര്‍പ്പുയരുന്നതിന്റെ കാരണം സാങ്കേതികപരമായ അജ്ഞത കൂടിയല്ലേ.
ഇന്നത്തെ സാഹചര്യത്തില്‍ നാം മികവോടെ മുന്നോട്ട് പോകണമെങ്കില്‍ വിവരവിനിമയ സാങ്കേതികവിദ്യയേ സഫലമായി ഉപയുക്തമാക്കിയേ പറ്റൂ, ആശങ്ക മൂലം അല്പകാലത്തേക്കെങ്കിലും തടസം വരുന്നത് പോലും ദൂരവ്യാപകമായി നമ്മെ ബഹുകാതം പിന്നിലാക്കും. സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തി ആശങ്കകള്‍ ഉണ്ടാകുന്നത് സ്വഭാവികം എന്നാല്‍ സന്ദേഹം കൃത്യമായി പരിഹരിക്കാനും ഇതുയര്‍ത്തിയ കേന്ദ്രങ്ങള്‍ തന്നെ നടപടിയെടുക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നം നിലനില്‍ക്കുന്നതാണങ്കില്‍ അത് ഗൂഗിള്‍ പോലെയുള്ള എജന്‍സികളുമായി സംസാരിച്ച് വ്യക്തത വരുത്തി തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ വിശദവിവരത്തിന്റെ ദൃശ്യസൂക്ഷ്മത കുറയ്ക്കാം, അല്ലെങ്കില്‍ യുക്തമായ മറ്റെന്തെങ്കിലും പോംവഴി തേടാം. പക്ഷെ ഇതിന് രാജ്യം മുഴുവന്‍ ഒരു എകീകൃത നയവും രൂപവും ആകണം.
ഇന്റലിജന്‍സ് എ‌ഡിജി‌പിയുടെ കത്തിന് മുന്നെ സംസ്ഥാന റവന്യൂ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഭൂമി കേരളം‘ പദ്ധതി ഒരു ഐ‌‌എ‌എസ് ഓഫീസറും എതാനും ഉദ്യോഗസ്ഥരും ഉള്‍പ്പടെ കുറച്ച് പേരേ ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടിക്കയക്കാന്‍ തീരുമാനം എടുത്ത് തയാറെടുക്കുകയും ചെയ്തു. കത്തിന് ശേഷം മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയിട്ടാകണം എല്ലാവരും വിട്ടു നിന്നു. ഈ മീറ്റിംഗിനുള്ള ക്ഷണം മെയില്‍ വഴി ലഭിച്ചപ്പോള്‍ കര്‍ശനമായ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരുന്നു. വൈ-ഫൈ ലാപ്‌ടോപ്പ് ഉണ്ടായിരിക്കണം നിര്‍ബന്ധമായും പങ്കെടുക്കണം ഇല്ലെങ്കില്‍ ക്യൂവില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഊഴം കൈമാറും. പരിമിതമായ സീറ്റുമാത്രമേ ഉള്ളൂ എന്നോര്‍മിപ്പിക്കാനും മറന്നില്ല. എന്നാല്‍ അന്നേ ദിവസം എത്തിചേര്‍ന്നത് കേവലം മുപ്പത് പേരില്‍ താഴെ മാത്രം. ഏറെ മാധ്യമപ്രവര്‍ത്തകരും, വിവാദം ഇല്ലെങ്കില്‍ സ്ഥിതി മറിച്ചായേനേ. ആകെ നിറം കെട്ട പരിപാടിയില്‍ പങ്കെടുത്തവരില്‍ ചിലരാകട്ടെ പൊലീസ് വരുമോ എന്ന ആശങ്കയിലുമായിരുന്നു, കൂട്ടത്തില്‍ ഒരാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തെന്ന വര്‍ത്തമാനം എതാനും മിനുട്ടുകള്‍ക്കകം ട്വിറ്ററില്‍ എത്തി, പടരുകയും ചെയ്തു.
സിറ്റിസണ്‍ കാര്‍ട്ടോഗ്രാഫര്‍മാരെ സൃഷ്ടിക്കുക എന്ന സദുദ്ദേശത്തോടെയാണ് ഗൂഗിള്‍ പരിപാടി സംഘടിപ്പിച്ചത്.ഒരു പണി ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ നല്ലതും എളുപ്പവും അത് കൂട്ടായി ചെയ്യുന്നതാണന്നതിന് വിക്കിപീഡിയ തന്നെ മികച്ച ഉദാഹരണം, ഇന്റര്‍നെറ്റിലൂടെ എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും ചെയ്യാമെന്നതും ചിലവ് കുറവാണന്നതും എല്ലാവരേയും ആകര്‍ഷിച്ചു. വികേന്ദ്രീകൃതമായി ചെയ്യുന്നതിന്റെ ഗുണവും അളവും വര്‍ധിപ്പിക്കാന്‍ ഇത്തരം മുഖാമുഖ പരിപാടികള്‍ ഉപകരിക്കുമെന്ന ബോധ്യമാകണം ഒട്ടേറെ പേരെ ഇതില്‍ സംബന്ധിക്കാന്‍ പ്രേരിപ്പിച്ചതും.എതായാലും കേരളത്തിലെ സമീപകാല ശാസ്ത്ര സാങ്കേതിക ചരിത്രമെഴുതിയാല്‍ ഈ ഗൂഗിള്‍ പിണക്കത്തെ ഒഴിവാക്കാനാകില്ല, ഭാവിയില്‍ ആവര്‍ത്തിക്കാതെയിരിക്കാനെങ്കിലും ഇത്തരം രേഖപ്പെടുത്തലുകള്‍ അനിവാര്യമാണ്‍. IEEE, കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ(CSI) എന്നീ സ്ഥാപനങ്ങളുടെ കേരള ഘടകം നേരിട്ട് ഈ പരിപാടിയുമായി ആദ്യന്തം സഹകരിക്കുകയും ചെയ്തു, ഒരു വ്യത്യാസം മാത്രം. കത്തിന് മുന്നെ ഈ രണ്ടു സംഘടനകളുടേയും ലോഗോ അടക്കം വിവരങ്ങള്‍ മാപ്പിംഗ് പാര്‍ട്ടി വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. വിവാദ(മാന!) ഭയത്താലാകണം ലോഗോയും മറ്റും നീക്കം ചെയ്ത് പരോക്ഷമായി ഇവര്‍ക്ക് പരിപാടിയില്‍ സഹകരിക്കേണ്ടി വന്നത്. അതേ സമയം ഗൂഗിളിന്റെ വാണിജ്യ താത്പര്യം സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രേമികളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുമുണ്ട് ഈ ‘സുരക്ഷാ വിവാദ പ്രളയത്തില്‍ ‘ കാര്യമായ ചര്‍ച്ചയ്ക്കെത്തിയില്ല എന്നതാണ് ദുഖകരമായ വസ്തുത.
തീര്‍ച്ചയായും ആധുനീകരിക്കേണ്ട ചില മേഖലകളുണ്ട്, ഭൂവിവരങ്ങളും അനുബന്ധവിവര സന്നാഹങ്ങളും അക്കൂട്ടത്തില്‍ പെടുന്നു. മാത്രമല്ല ആസന്ന ഭാവികാലത്തില്‍ തന്നെ മൊബൈല്‍ ഫോണിലൂടെ നമ്മുടെ നാട്ടില്‍ ഗൂഗിള്‍ മാപ്പ് വഴി തൊട്ടടുത്ത എടി‌എം/പെട്രോള്‍ ബങ്ക്/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ /ആശുപത്രി/മെഡിക്കല്‍ സ്റ്റോര്‍ /ഷോപ്പിംഗ് മാളുകള്‍ എന്നിവ എവിടെയെന്ന് തിരയുന്ന കാലം വരും, ചിലപ്പോള്‍ പൊലീസ് സ്റ്റേഷനാണ് തിരയുന്നതെങ്കിലോ?

ഐ ടി @ 2010 [IT @ 2010]

പോയ വര്‍ഷം വിവര വിനിമയ സാങ്കേതികവിദ്യ ഒട്ടേറെ പ്രാവശ്യം വാര്‍ത്തകളില്‍ പലതരത്തിലും വിധത്തിലും സ്ഥാനം പിടിച്ചിരുന്നുവിക്കിലീക്ക്സ് പോലെയുള്ള സമര്‍ത്ഥമായ ഇടപെടലുകള്‍ അമേരിക്ക അടക്കമുള്ള പ്രബലകേന്ദ്രങ്ങളുടെ നിഗൂഡമായ അധികാര ഇടനാഴികളിലേക്ക് വെബ്‌മാധ്യമത്തിന്റെ കരുത്തും അനിവാര്യമായ മാറ്റത്തിന്റെയും കാഹളം മുഴക്കുന്നതായിരുന്നുസിറ്റിസണ്‍ ജേണലിസമെന്നോ അല്ലെങ്കില്‍ ജനജാഗ്രതയോ എന്ന് വിളിക്കാവുന്ന പുതിയ വെളിപ്പെടുത്തലുകള്‍ വെബ് മാധ്യമത്തിന്റെ കരുത്തുകാട്ടിയിരുന്നു.ഇന്ന് സാങ്കേതികവിദ്യയെ പ്രത്യേകിച്ച് ഇന്റര്‍നെറ്റ് അധിഷ്ഠിതവിദ്യകളെ പേടിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥ ഭരണ വൃന്ദം മാറിക്കഴിഞ്ഞുഅതേ സമയം തന്നെ വിവരവിനിമയ സങ്കേതികവിദ്യയുടെ തലം ലോകം കണ്ട എറ്റവും വലിയ അഴിമതിക്കും -സ്‌പെക്‍ട്രം ഇടപാട്വഴിവെച്ചുഇന്‍ഫോ കൈരളിയുടെ വായനക്കാര്‍ക്കായി പോയ വര്‍ഷത്തെ ഐ ടി മേഖലയുമായി നേരിട്ട് ബന്ധമുള്ള സംഭവവികാസങ്ങള്‍ നാല് മേഖലകളായി അവതരിപ്പിക്കുന്നുവാര്‍ത്താസംഭവങ്ങള്‍ സാങ്കേതികവിദ്യവ്യക്തികള്‍ പുസ്തകങ്ങള്‍ എന്നിങ്ങനെ ഓരോന്നിലും അഞ്ച് പ്രാധാന്യമേറിയ കാര്യങ്ങള്‍ .കൃത്യമായ വിശകലനത്തില്‍ ഇത് തുടങ്ങിയത് ചരിത്രത്തിന്റെ കണിശമായ കണ്ണില്‍ 2010 ല്‍ അല്ലാത്തവ ഉണ്ടാകും എന്നാല്‍ പോയ വര്‍ഷം നിര്‍ണായകമായ രീതിയില്‍ ഇവ ശക്‍തിപ്രാപിച്ചതിനാല്‍ ഉള്‍പ്പെടുത്തുന്നുഒരു പത്തു വര്‍ഷം മുന്നെ പോയവര്‍ഷ കണക്കെടുപ്പുകളില്‍ ഐ ടി യോ വിനിമയ സാങ്കേതികതയോ അത്ര കണ്ട് സാന്നിദ്ധ്യം ചെലുത്തിയിരുന്നില്ല എന്നാല്‍ ഇന്ന് അതല്ല സ്ഥിതിസാധാരണക്കാരെയാണ് വിവര സാങ്കേതികവിദ്യ ശാക്തീകരിക്കുന്നത് ഇ ഗവണന്‍സ് ജനങ്ങളെയും സര്‍ക്കാരിനേയും കമ്പ്യൂട്ടറിന്റെ സമ്പര്‍ക്കമുഖം വഴി എളുപ്പമാര്‍ഗത്തില്‍ വൈവിധ്യമായ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുമ്പോള്‍ വിഡിയോ ചാറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും അനേകകോടി ജനങ്ങളെ പരസ്പരം സംവേദിക്കാനും ആശയരൂപീകരണം നടത്തുവാനും മുമ്പങ്ങുമില്ലാത്തവിധം അനുവദിക്കുന്നുഅതും തുശ്ചമായ പണച്ചിലവില്‍ ബ്ലോഗും ഇന്റര്‍നെറ്റ് പത്രങ്ങളും പരമ്പരാഗത അച്ചടി പത്രമാസികകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത് ഇന്ന് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നുനാല് മേഖലകളിലായ് അഞ്ച് എണ്ണം വീതം അവതരിപ്പിക്കുന്നത് കേവലം ഒരു ചൂണ്ടുപലകയായി മാത്രമാണ്.ഇതിലുമേറെയുണ്ടാകാം
സാങ്കേതികവിദ്യ
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ സോഫ്ട്‌വെയര്‍ രംഗത്തെ ഒന്നായി എടുത്ത് വിശകലനം ചെയ്താല്‍ ഇവയൊക്കെയാകാം 2010 ലെ താരങ്ങള്‍
  1. ഐ പാഡ് പൊതു പേരായി ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ എന്ന് പറയാം എങ്കിലും ആപ്പിളിന്റെ ഐ പാഡിനെ തന്നെ പേരില്‍ ചേര്‍ത്തു കാരണംഐ പാഡിന്റെ വരവാണ് മറ്റ് സ്ഥാപനങ്ങളെ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ ലോകത്ത് ശ്രദ്ധയൂന്നാ‍ന്‍ അത്രമേല്‍ പ്രേരിപ്പിച്ചത്കമ്പ്യൂട്ടിംഗിന്റെ ഒരു ഘട്ടത്തിന് വിരാമമിടും ഐ പാഡ് എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ലപേഴ്സണല്‍ കമ്പ്യൂട്ടിംഗിന്റെ ദിശതന്നെ മാറ്റുന്ന നിലയിലാണ് ഇന്ന് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പ്രചുര പ്രചാരം നേടുന്നത്ടാബ്‌ലറ്റുകള്‍ കമ്പ്യൂട്ടറിനെയോ മൊബൈല്‍ ഫോണിനെയോ മാത്രം ലക്ഷ്യമിട്ട് ഒരു പുത്തന്‍ നിര ഉപകരണ സ്‌പെയ്സ് മാത്രമല്ല സൃഷ്ടിച്ചെടുക്കുന്നത്മാധ്യമങ്ങളെ അടിമുടി തന്നെ മാറ്റാനോ അല്ലെങ്കില്‍ മാധ്യമങ്ങള്‍ ടാബ്‌ലറ്റ് (ഐ പാഡ്/ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പതിപ്പുകളിറക്കി തങ്ങളുടെ ഡാറ്റാബേസിനെ തന്നെ ടാബ്‌ലറ്റ് രീതിയിലേക്ക് മാറ്റാനോ ഉള്ള ഉത്രാടപാച്ചിലിലാണ് ഇപ്പോള്‍ അച്ചടിമാധ്യമങ്ങളുടെ ഭാവി ടാബ്‌ലറ്റ് വായനയിലൂടെയാകും എന്ന് കരുതുന്നവരാണ് ഫ്യൂച്ചറിസ്റ്റുകളില്‍ അധികവും.ആപ്പിളിന്റെ ഒരോ ഉപകരണവും കണ്‍സ്യൂമര്‍ ഇലക്‍ട്രോണിക്‍സ് വിപണിയുടെ വര്‍ത്തമാനം തന്നെ മാറ്റിയിട്ടുണ്ടന്നതിന് മക്കിന്റോഷ്ഐ പോഡ്,ഐ ഫോണ്‍ എന്നിവ തന്നെ ഉദാഹരണം ഇപ്പോള്‍ ഐ പാഡും.
  2. ഭാരതസര്‍ക്കാരിന്റെ ലാപ്ടോപ്പ് ആയിരത്തിയഞ്ഞൂറ് രൂപ മാത്രം വിലയിട്ട് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതികവകുപ്പ് കുഞ്ഞു കമ്പ്യൂട്ടറിന് മേഖലയിലെ സ്ഥാനം ഔദ്യോഗികമായി അറിയിച്ചത് വന്‍‌തോതിലാണ് പ്രാധാന്യം നേടിയത്വിലക്കുറവ് മാത്രമല്ല സര്‍ക്കാര്‍ തന്നെ അത്യന്തം വിപണി വല്‍ക്കരിക്കപ്പെട്ട കമ്പ്യൂട്ടര്‍ രംഗത്തേക്കെത്തിയത് അതും വിലക്കുറവില്‍ മത്സരിച്ച്സ്വകാര്യ സ്ഥാപനങ്ങളെ പോലും ഞെട്ടിച്ചുഐ ഐ ടികള്‍ ഐ ഐ എസ് സി എന്നിവയുടെ ഗവേഷണ മികവിലാണ് ഇത് സാക്ഷാത്കരിക്കപ്പെടുന്നത്അഞ്ചുവര്‍ഷം മുന്നെ സുദീപ് ബാനര്‍ജിയെന്ന സിവില്‍ സര്‍വീസ് ഓഫീസറുടെ ആ‍ശയമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
  3. ആന്‍ഡ്രോയ്ഡ് ആന്‍‌ഡ്രോയ്ഡ് എന്ന സ്ഥാപനം വികസിപ്പിച്ചു തുടങ്ങിയ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം അഞ്ചുവര്‍ഷം മുന്നെ തന്നെ ഈ സ്ഥാപനത്തില്‍ നിന്ന് ഇന്റര്‍നെറ്റ് സര്‍ച്ച് എഞ്ചിന്‍ സ്ഥാപനമായ ഗൂഗിള്‍ സ്വന്തമാക്കിഗൂഗിളിന്റെ നേതൃത്വത്തില്‍ ഒരു സംഘം സ്ഥാപനങ്ങളാണ് ആന്‍ഡ്രോയ്ഡ് വികസിപ്പിക്കുന്നതും പരിഷ്‌കരിച്ചവ ലഭ്യമാക്കുന്നതുംഇത് കൂടാതെ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന വൈവിധ്യമായ ആപ്ലിക്കേഷനുകള്‍ എഴുതിയുണ്ടാക്കുന്ന ഡവലപ്പര്‍മാരുടെ വലിയ ഒരു നിര തന്നെ ആന്‍ഡ്രോയ്ഡിന് ഒപ്പമുണ്ട്. 2010 ല്‍ ഫ്രോയോജിഞ്ചര്‍ബ്രെഡ് എന്നീ രണ്ട് പതിപ്പുകള്‍ ഇറക്കി എന്ന് മാത്രമല്ല പാ‍ദവര്‍ഷ വളര്‍ച്ച വച്ച് നോക്കിയാല്‍ മറ്റെല്ലാ മൊബൈല്‍ ഓ എസിനെയും നിഷ്‌പ്രഭമാക്കി ആന്‍ഡ്രോയ്ഡ് വളരുകയാണ്ഒരു പക്ഷെ ഗൂഗിളിന്റെ മാത്രമല്ല മൊബൈല്‍ ഫോണുകളുടെ ചരിത്രത്തിലും ഒരു പ്രധാന അധ്യായം തന്നെ എഴുതിചേര്‍ത്താണ്2010 ലെ ആന്‍ഡ്രോയ്ഡ് ജൈത്രയാത്ര
  4. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ആശയവിനിമയത്തിന്റെ തുറസ്സിനെ ഇത്രമേല്‍ ജനാധിപത്യവല്‍ക്കരിച്ച ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ ഇല്ല എന്ന് പറയാംഫേസ്ബുക്കില്‍ 50 കോടി,ട്വിറ്ററില്‍ 10 കോടി എന്നീ നാഴികകല്ലുകള്‍ പിന്നിട്ടത് മാത്രമല്ലഇന്ന് ഗൌരവമായ പല ചര്‍ച്ചകള്‍ക്കും വേദിയാകുന്നത് ഇവ തന്നെവിക്കിലീക്ക്സിനെ അമര്‍ത്തി കൊല്ലാന്‍ ഭരണകൂടം ശ്രമിച്ചപ്പോഴും മാറിയ വെബ്‌വിലാസങ്ങളും അപ്ഡേറ്റുകളും അപ്പപ്പോള്‍ ജനസഞ്ചയത്തിലേക്കെത്തിക്കാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വഹിച്ച പങ്ക് ചെറുതല്ലചിലര്‍ക്ക് മന്ത്രികസേര പോകാന്‍ പോലും ട്വിറ്റര്‍ മൊഴിയമ്പുകള്‍ കാരണമായി എന്നത് മറക്കുമോ രാഷ്ട്രീയ ഭൂമികകവി സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മുതല്‍ സാഹിത്യത്തിലെ പുതുനാമ്പുകളും ഫേസ്ബുക്ക് ചര്‍ച്ചകളില്‍ സജീവ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത് ഫേസ്ബുക്ക് സമൂഹത്തിന്റെ സമസ്ഥമേഖലകളിലെ ചര്‍ച്ചയിലും എത്തുന്നതിന്റെ ഉദാഹരണം
  5. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് "എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്ഒരു സംഘം മലയാളഭാഷാ സ്നേഹികളായ കമ്പ്യൂട്ടര്‍ വിദഗ്ദരുടെ കൂട്ടായ പ്രയത്നം മലയാളി സമൂഹത്തിന് നല്‍കിയ നിസ്തുലമായ സേവനം വേണ്ടവിധത്തില്‍ അധികാരകേന്ദ്രങ്ങളും മാധ്യമങ്ങളും അംഗീകരിച്ചുവോ എന്ന സംശയം ഇല്ലാതില്ലഎന്നിരുന്നാലും ഈ അര്‍പണബോധമുള്ള പ്രവര്‍ത്തകരുടെ മൂല്യബോധത്തോടെയുള്ള സേവനം എക്കാലവും സ്‌മരിക്കേണ്ടത് നമ്മുടെ കടമയാണ്.ഒപ്പം ഈ സംഘത്തോടോപ്പം ചേരുകയുമാകാംകൂടുതല്‍ ഭാഷാ കമ്പ്യൂട്ടിംഗ് വിവരങ്ങള്‍ക്ക് ഈ ലിങ്ക്ന്ദര്‍ശിക്കുക

വാര്‍ത്താ സംഭവങ്ങള്‍
  1. വിക്കിലീക്ക്സ് ഇന്റര്‍നെറ്റിന്റെ കരുത്തും എവിടെയും കടന്നെത്തി ജനോപകാരമായ തലത്തില്‍ തന്നെ ഭരണകൂടത്തെയും മറ്റും മാധ്യമതുറസ്സിലേക്ക് വലിച്ചിടാനുള്ള സാധ്യതയും ഇത്രയധികം വ്യക്തമായ സംഭവം ചരിത്രത്തിലില്ലഅന്താരാഷ്ട്ര നയതന്ത്രത്തിന്റെ പൊള്ളത്തരങ്ങളും കള്ളക്കളികളും അമേരീക്ക അടക്കമുള്ള പ്രബലരെ അലോസരപ്പെടുത്തിയെന്നതിന് 2010 സാക്ഷ്യം വഹിച്ചുഇതിന്റെ സഹസ്ഥാപകരിലൊരാള്‍ ഓപ്പണ്‍ ലീക്ക്സ് എന്ന സമാനമായ മറ്റൊന്ന് കൂടി തുടങ്ങുമെന്ന് പ്രഖ്യാപിച്ചതും പോയ വര്‍ഷമായിരുന്നുഇനിയും എത്രയോ വിവരം വിക്കിലീക്ക്സില്‍ നിന്നും വരാനിരിക്കുന്നു എന്നതിനേക്കാള്‍ ശ്രദ്ധേയം പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഒരു പക്ഷെ അറിയാമായിരുന്ന അല്ലെങ്കില്‍ അവര്‍ക്ക് ചെന്നെത്തപ്പെടാന്‍ ദുര്‍ഗ്രാഹ്യമായിരുന്ന നിഗൂഡസ്ഥലങ്ങളിലേക്കാണ് വീക്കിലീക്ക്സിന്റെ വാര്‍ത്താമുന ചെന്നെത്തിയത്ഇത് സാധാരണാക്കാരായ പൌരന്മാരെ പോലും ആത്മവിശ്വാസമുള്ളവരാക്കും കാരണം പരമ്പരാഗത മാധ്യമങ്ങളും ആഭ്യന്തര-രാജ്യാന്തര അന്വേഷണ എജന്‍സികള്‍ പോലും പരിശോധിക്കാന്‍ മടിക്കുന്ന പലവിവരങ്ങളും പൊതുജനമധ്യത്തിലേക്കെത്തിച്ച് അവരെ തുറന്ന് കാട്ടാമല്ലോ.
  2. ത്രീ ജി സ്പെക്ട്രം അഴിമതി വിവര വിനിമയ സങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അഴിമതി എന്നത് മാത്രമല്ല പ്രബലരായ മാധ്യമ പ്രവര്‍ത്തകലാല്‍ വരെ അടിച്ചൊതുക്കപ്പെട്ട ഈ വാര്‍ത്ത ജനസമക്ഷം എത്താന്‍ ഇന്റര്‍നെറ്റ് വഹിച്ച പങ്ക് ചെറുതല്ലബര്‍ഖാഗേറ്റ് എന്നും സ്പെക്ട്രം സ്‌കാം എന്നും ടാഗ് ചെയ്യപ്പെട്ട എത്ര ലക്ഷം കുറിപ്പുകളുമാണ് ഒരോ ദിനവും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പറന്നു നടന്നത്സംഭാഷണങ്ങളുടെ ഒരു പങ്ക് ഓപ്പണ്‍ മാഗസിന്‍ അവരുടെ വെബ് സൈറ്റ് വഴിയാണ് പുറത്തെത്തിയത്താമസിയാതെ സിറ്റിസണ്‍ ജേണലിസറ്റുകള്‍ അവസരത്തിനൊത്ത് ഉയര്‍ന്നുഒരു പക്ഷെ നവമാധ്യമ സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കില്‍ ഇത് ഇത്രകണ്ട് ചര്‍ച്ചചെയ്യപ്പെടുമോ എന്ന സന്ദേഹം ബാക്കി.
  3. ബ്ലാക്ക് ബെറി നിരോധനം ഒരു നിയന്ത്രണവുമില്ലാതെ വിവരകൈമാറ്റം ആഭ്യന്തരസുരക്ഷയെ പ്രതിക്കൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങള്‍ ബ്ലാക്ക്ബെറി ഫോണ്‍ നിര്‍മ്മാതക്കളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നുമറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് നിരോധനം എന്ന അവസാനായുധവും എടുത്തുപയോഗിക്കാന്‍ ഒരുമ്പെടുന്നുബ്ലാക്‍ബെറി ഒഴിച്ചുള്ള ഫോണുകളെല്ലാം ഇന്റര്‍നെറ്റ് വിനിമയം സാധ്യമാക്കുന്ന സേവനം നല്‍കാനുള്ള ചുമതല ഒരോ നാട്ടിലെയും മൊബീല്‍ സേവന ദാതാക്കള്‍ക്ക് വീട്ടുകൊടുത്തിരിക്കുന്നു.ഇവരെല്ലാം നാട്ടില്‍ തന്നെ സ്ഥാപിച്ചിരിക്കുന്ന സെര്‍വര്‍ വഴിയോ ഇല്ലെങ്കില്‍ നാട്ടിലെ ആഭ്യന്തരസുരക്ഷാ എജന്‍സികള്‍ക്ക് നിരീക്ഷിക്കാവുന്ന തരത്തിലാണ് വിവരവിനിമയം സാധ്യമാക്കുന്നത്എന്നാല്‍ ബ്ലാക്ക്ബെറികള്‍ തമ്മിലുള്ള ആശയവിനിമയം തദ്ദേശിയമായ പാതയിലൂടെയാണ് നീങ്ങുന്നതെങ്കില്‍ പോലും അത് നിരിക്ഷിക്കാനാവില്ലഇതാണ് 2010 ല്‍ ബ്ലാക്ക്‍ബെറിയെ വാര്‍ത്തയില്‍ നിറഞ്ഞു നിര്‍ത്തിയത്
  4. നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനി നിങ്ങളുടെ മൊബീല്‍ നമ്പര്‍ നിങ്ങള്‍ക്ക് സ്വന്തം എന്ന അശയവുമായി എത്തിയ ടെലകോം അനുഗ്രഹമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റിഅതായത് ഒരു പ്രാവശ്യം ഒരു ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ അതു തന്നെ തുടര്‍ന്ന് എത് കമ്പനിയുടെ സേവനവും ഉപയോക്താക്കളുടെ ആവശ്യാനുസരണം ഉപയോഗിക്കാംഒരു കമ്പനിയുടെ സേവനത്തിലേക്ക് തളച്ചിടപ്പെടുന്നില്ലഅതായത് ഇനി കമ്പനികള്‍ക്ക് മത്സരിക്കാനാകുന്നത് സേവനനിലവാരം മെച്ചപ്പെടുത്തി മാത്രമാകും അല്ലെങ്കില്‍ നിരക്കിലെ ചിലവ് കുറയ്‌ക്കാംഇക്കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി പലവുരു മാറ്റിവയ്‌ക്കപ്പെട്ട സംവിധാനമാണ് 2010 ന്റെ അവസാന പകുതിയില്‍ നടപ്പാക്കി തുടങ്ങാന്‍ സര്‍ക്കാരും ട്രായ് യും നിര്‍ബന്ധിതമായത്. 2011 അവസാനിക്കുന്നതിന് മുന്നെ തന്നെ ഘട്ടം ഘട്ടമായി രാജ്യം മുഴുവന്‍ ഈ സംവിധാനം നിലവില്‍ വരും.
  5. സൈബര്‍ വാര്‍ കമ്പ്യൂട്ടര്‍ വൈറസ് ആക്രമണമോനെറ്റ്വര്‍ക്കിലേക്കുള്ള നുഴഞ്ഞുകയറ്റമോ ഇന്ന് സാധാരണക്കാര്‍ക്ക് പോലും അറിവുള്ള വിഷയമാണ് എന്നാല്‍ ഇറാനില്‍ നിന്നും ചൈനയില്‍ നിന്നും വര്‍ഷാവസാനം ഇന്ത്യയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ വരും കാലത്തെ യുദ്ധതന്ത്രങ്ങളുടെ ഭാഗമാണോ എന്ന് സന്ദേഹിച്ചാലും തെറ്റ് പറയാനാകില്ലസ്റ്റക്‍സ്‌നെറ്റ് ( Stuxnet Computer worm)ആണ് 2010 ജൂണ്‍ മുതല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ പുതിയ സൈബര്‍ യുദ്ധമുന കുഞ്ഞ് കമ്പ്യൂട്ടര്‍ വ്യൂഹങ്ങളെ സ്റ്റക്‍സ്നെറ്റ് ലക്ഷ്യമിടുന്നില്ലമറിച്ച് ആണവവൈദ്യുത നിലയങ്ങള്‍ ,മെട്രോ നഗരങ്ങളിലെ സങ്കീര്‍ണമായ ജലവിതരണ സംവിധാനം എണ്ണശുദ്ധീകരണ ശാലവന്‍ എഞ്ചിനീയറിംഗ് വ്യവസായ കേന്ദ്രങ്ങള്‍ എന്നിവയുടെ കമ്പ്യൂട്ടര്‍ ശൃംഖലകളെയാണ് ഇത് ലക്ഷ്യമിടുന്നത്ആണവ വൈദ്യുത നിലയത്തിന്റെ നിയന്ത്രണം ഒരു സെക്കന്റിന്റെ നൂറിലൊരംശം സമയം കൈവിട്ടുപോയാലുണ്ടാകുന്ന ദുരന്തം പ്രവചിക്കാനാകാത്തതാകുംഭൌതികമായി ആണവറിയാക്‍ടറിന്റെ കേന്ദ്രസ്ഥാനത്ത് ബോംബിട്ട് തകര്‍ക്കുന്നതിലും കൃത്യമായും എളുപ്പത്തിലും ഇത് സാധിക്കുന്നുഎന്നാല്‍ ലോകത്തിലെ ആദ്യത്തെ സൈബര്‍ മഹായുധം എന്ന് തന്നെ വിളിക്കപ്പെട്ടു കഴിഞ്ഞു സ്റ്റക്‍സ്‌നെറ്റ്. സിമാന്റെക് (Symantec) നിരീക്ഷണവിഭാഗം പറയുന്നത് വിശ്വാസത്തിലെടുത്താല്‍ ഈ മാല്‍‌വെയര്‍ ആ‍ക്രമണത്തിന് വിധേയമായ കമ്പ്യൂട്ടറില്‍ അറുപത് ശതമാനം ഇറാനിലും പതിനെട്ട് ശതമാനം ഇന്ത്യോനേഷ്യയിലും ആണ്. എന്നാല്‍ വന്‍‌തോതില്‍ കൂറ്റന്‍ കമ്പ്യൂട്ടര്‍ വ്യൂഹങ്ങളാല്‍ പരിപാലിക്കപ്പെടുന്ന എഞ്ചിനീയറിംഗ് ശാലകള്‍ ഉള്ള അമേരിക്കയില്‍ കേവലം രണ്ട് ശതമാനം മാത്രമേ ഈ ആക്രമണം എത്തിയുള്ളൂ എന്നതില്‍ അപ്രഖ്യാപിത യുദ്ധ നീക്കമാണോ എന്ന് സംശയിക്കുന്നവര്‍ ധാരാളം. ഇറാനിലെ ആണവനിലയത്തിലെ സൈബര്‍ ആക്രമണം ഔദ്യോഗിക വാര്‍ത്താ എജന്‍സി തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. അമേരിക്ക കഴിഞ്ഞ മറ്റ് രാജ്യങ്ങളുടെ സഹായത്താലും അല്ലാതെയും ഇറാനുമേല്‍ ആണവ പരിപാടികളില്‍ നിന്ന് പിന്‍‌തിരിയാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ സാമ്പത്തിക ഉപരോധം അടക്കം പ്രയോഗിച്ചിട്ടും നിര്‍ദ്ദിഷ്ഠ പരിപാടികളുമായി ഇറാന്‍ തെല്ലും കൂസാതെ മുന്നോട്ട് പോകുന്നതിനിടെയാണ് ഈ നടുക്കുന്ന വര്‍ത്തമാനം പുറത്തു വരുന്നത്.

പ്രബലര്‍ പ്രമുഖര്‍
  1. മാര്‍ക്ക് സക്കര്‍ബര്‍ഗ് : 26 വയസ് മാത്രമുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന ഇന്റര്‍നെറ്റ് സംരംഭകന്‍ ഇന്ന് സാങ്കേതികലോകത്തെ യുവരാജാവാണ്. ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാപകരിലൊരാളായ ഇദ്ദേഹം എറ്റവും പ്രായം കുറഞ്ഞ ശതകോടിശ്വരന്മാരില്‍ ഒരാളാണ്. മൈക്രോസോഫ്ട് ,ഗൂഗിള്‍ എന്നീ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തിനോക്കുകയാണങ്കില്‍ പോലും ശരവേഗത്തിലാണ് ഫേസ്‌ബുക്കിന്റെ വളര്‍ച്ച. ഇതുകൊണ്ടാകണം 2010 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാസിക ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. 2004 ല്‍ നിലവില്‍ വന്ന ഫേസ്‌ബുക്ക് ഇതിനിടെ തന്നെ 50 കോടി ഉപയോക്താക്കളെ ആകര്‍ഷിച്ചു കഴിഞ്ഞു, 2012 ല്‍ 100 കോടി കടക്കുമെന്ന് അനുമാനിക്കുന്നു. അതായത് ഭാരതത്തിലെ ജനസംഖ്യയിലധികം. ഹര്‍വാഡില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുടങ്ങിയ സംരംഭം നിരന്തരം പലമാറ്റങ്ങള്‍ക്കും വിധേയമാകാറുമുണ്ട്. പോയ വര്‍ഷം അവസാന പാദത്തിലാണ് ഇമെയില്‍ സമാനമായ സേവനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ടെക്‍സ്നേഹികളെ ആകര്‍ഷിച്ചത്. ബ്രട്ടീഷ് രാജ്ഞിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും മാത്രമല്ല രാഷ്ട്രീയ-സാമ്പത്തിക-സാഹിത്യ-ചലചിത്ര മേഖലകളിലെ ചെറുതും വലുതുമായ താരങ്ങളും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സേവനം ഉപയോഗിക്കുന്നവരാണന്നത് വിജയചിഹ്നമായെടുക്കാം.
  2. ജൂലിയന്‍ അസാന്‍‌ജെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് വിക്കിലീക്ക്സ് സ്ഥാപകന്‍ എന്നതുപോലെ തന്നെ ഭരണകൂടങ്ങളാല്‍ വേട്ടയാടപ്പെട്ടതു കൂടി കൊണ്ടാണ്ലൈംഗികാരോപണം മുതല്‍ ദേശസുരക്ഷക്ക് എതിരുനില്‍ക്കുന്ന വകുപ്പിലുള്ള കേസുവരെ ചാര്‍ജ് ചെയ്യപ്പെട്ടുഒരു പക്ഷെ ജീവന്‍ പോലും അപായപ്പെടാന്‍ സാധ്യതയുണ്ടന്ന് ഭയന്നുഎന്നിരുന്നാലും താന്‍ തുടങ്ങി വച്ച വെളിപ്പെടുത്തലുകള്‍ വിരാമമില്ലാതെ തുടരുമെന്ന് പറഞ്ഞ പോരാളിടൈം മാസികയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് ഇദ്ദേഹം സൃഷ്ടിച്ച മാറ്റങ്ങള്‍ അധികാരകേന്ദ്രങ്ങളെ പിടിച്ചു കുലുക്കി എന്നതിന് തെളിവ്.
  3. ഫിറോസ് അബൗഖാദിജെ വെറും 19 വയസ് മാത്രമുള്ള സ്റ്റാന്‍ഫഡ് വിദ്യാര്‍ഥി പട്ടികയില്‍ ഇടം പിടിക്കുന്നത് സ്ഥാപനം കെട്ടിപ്പടുത്തതോ അല്ലെങ്കില്‍ വിപ്ലവകാരിയായതോ കൊണ്ടല്ലഇദ്ദേഹം വരും കാല ചരിത്രത്തില്‍ ആരുമല്ലനമ്മെ പോലെ ശരാശരിക്കാരന്‍ ഇന്റര്‍നെറ്റ് സര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനെ വിസ്‌മയിപ്പിച്ച ഈ പ്രോഗ്രാമര്‍ക്ക് ഉടനടി തന്നെ ഗൂഗിളില്‍ ജോലി ഓഫര്‍ കിട്ടിയതിലൂടെ വാര്‍ത്താമൂല്യം നേടിഫിറോസിനെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് മികവിന്റെ പര്യായമായവര്‍ എത് സാഹചര്യങ്ങളില്‍ നിന്ന് വന്നാലും അര്‍ഹിച്ചത് കിട്ടും എന്നതിന്റെ ബലത്തിലാണ്അതായത് വായനക്കാരായ നിങ്ങളുടെ പ്രതിനിധിസെര്‍ച്ചിങിലെ പുത്തന്‍ ഫീച്ചറായി2010 ല്‍ ഇന്‍സ്റ്റന്റ് എന്ന സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചതിന് പിന്നാലെ യൂ ട്യൂബ് ഇന്‍സ്റ്റന്റ് അവതരിപ്പിക്കുക മാത്രമല്‍ ആ വിവരം സന്ദേശമായി ട്വിറ്ററില്‍ ഇടുകയും ചെയ്തുനോക്കണം എത്രയോ നാളത്തെ കഠിനാധ്വാനം കൊണ്ട് ഗൂഗിള്‍ സാങ്കേതികവിദഗ്ദര്‍ തയാറാക്കിയ അതേ സൌകര്യമാണ് കേവലം മണിക്കൂറുകള്‍ കൊണ്ട് ഫിറോസ് അതേ മികവോടെ മറ്റൊരാവശ്യത്തിന് -യൂ ട്യൂബ്എഴുതിയുണ്ടാക്കിയത്യുടൂബിന്റെ മേധാവി ചാഡ് ഹര്‍ലിയുടെ മെയില്‍ ഉടനെ എത്തി “യൂ ട്യൂബ് ഇന്‍സ്റ്റന്റ് ഇഷ്ടമായികൂടെ കൂടുന്നോജോലി നല്‍കാം” അമേരിക്കന്‍ ദിനപത്രങ്ങള്‍ അടക്കം ഈ യുവാവിനെ പ്രകീര്‍ത്തിച്ചുവരും കാലത്ത് ഫിറോസ് ആരും ആകുമായിരിക്കാം ഇല്ലായിരിക്കാം എങ്കിലും നൂതനമായ ഒരു ആശയം ഉണ്ടെങ്കില്‍ പ്രശസ്തിയുടെ നെറുകയില്‍ എത്താന്‍ മറ്റൊന്നും ആവശ്യമില്ലന്ന് ബോധ്യപ്പെടുത്തുന്ന 2010 ന്റെ ഐ ടി സാന്നിദ്ധ്യമായി ഇദ്ദേഹം മാറി.
  4. നന്ദന്‍ നിലേകാനി കേന്ദ്ര സര്‍ക്കാരിന്റെ പതാകവാഹക പദ്ധതിയായ യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ അമരക്കാരനായാണ് നന്ദന്‍ നിലേകാനി 2010 ല്‍ വാര്‍ത്തകളില്‍ എത്തിയത്കേന്ദ്ര സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിയുടെ റാങ്ക് നല്‍കിയാണ് പദ്ധതി നിര്‍വഹണത്തിനായി നിലേകാനിയെ നിയോഗിച്ചത്വിവിധ മേഖലകളിലെ വിദഗ്ദരായ ഒരു സംഘം ആളുകളുമായി യുഐഡി പ്രവര്‍ത്തനം തുടങ്ങുകയും ആദ്യ നമ്പര്‍ 2010 ല്‍ നല്‍കി ‘ആധാര്‍ ‘ ന് തുടക്കം കുറിച്ചു.വന്‍‌തോതിലുള്ള മാറ്റമായിരിക്കും ഇത് കൊണ്ട് വരികയെന്ന് നിലേകാനി വാദിക്കുന്നുഅതേ സമയം തന്നെ സ്വകാര്യതയുമായി ബന്ധപ്പെട്ട് വ്യക്തിസ്വാതന്ത്ര്യത്തില്‍ സാങ്കേതികവിദ്യ കടന്നു കയറുന്നു എന്ന ആരോപണത്തിന് പ്രവര്‍ത്തനത്തിലൂടെ നിലേകാനി മറുപടി പറയേണ്ടതുണ്ട്എതായാലും തികച്ചും സ്വകാര്യമായ ഒരു വമ്പന്‍ സ്ഥാപനത്തിന്റെ പ്രതിനിധി ഒരു സര്‍ക്കാര്‍ സംരംഭത്തില്‍ പങ്കാളിയായെത്തിയത് മാറ്റത്തിന്റെ ശുഭസൂചനയാണ്ഇന്‍ഫോസിസ് തുടങ്ങിയ ആദ്യവര്‍ഷം മുതല്‍ നിരന്തരം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന നിലേകാനിയുടെ പ്രതിഭയുടെ മാറ്റുരച്ചു തുടങ്ങിയ വര്‍ഷമാണ് 2010. ഇനി കാത്തീരുന്ന് കാണാം.
  5. ടിം ബെര്‍ണേഴ്സ് ലീ WWWകണ്ടുപിടിച്ചതിലൂടെ ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയ്‌ക്ക് നിസ്‌തുല സംഭാവന നല്‍കിയ വ്യക്തിത്വംവേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്റെ (W3Cഅമരക്കാരനായിരുന്ന് ഈ മേഖലയുടെ വളര്‍ച്ചയില്‍ പ്രമുഖ പങ്ക് വഹിക്കുന്നു. 1991 ആഗസ്റ്റില്‍ CERN ല്‍ ഉണ്ടാക്കിയ ആദ്യ വെബ്സൈറ്റിന്റെ ഇരുപതാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുമെന്നത് മാത്രമല്ല ഇന്റര്‍നെറ്റ് ഉള്ള എക്കാലവും ഇദ്ദേഹം സ്‌മരിക്കപ്പെടുംമുഖ്യകൃതിWeaving the Web: The Past, Present and Future of the World Wide Web by its Inventor

പുസ്തകങ്ങള്‍
ഇതില്‍ മിക്കപുസ്‌തകങ്ങളും 2010 ല്‍ എഴുതിയത് അല്ലെങ്കിലും പോയ വര്‍ഷം കൂടുതല്‍ വായനക്കും വിശകലനത്തിനും വിധേയമായി എന്നതിനാല്‍ ഉള്‍പ്പെടുത്തുന്നുനിലവില്‍ ഐ ടി സംരംഭം നടത്തുന്നവര്‍ക്കും പുതുതായി എത്താന്‍ താത്പര്യമുള്ളവര്‍ക്കും ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലും രേഖപ്പെടുത്തലിലും എര്‍പ്പെടുന്നവര്‍ക്ക് ഉപകാരമായ പുസ്‌തകങ്ങള്‍
  1. txtng – the gr8 db8
    by David Crystal
  2. Imagining India – Nandan Nilekani
  3. Connect the DOTS -Rasmi Bansal
  4. E-Habits – What you must optimise your professional digital presence
    by Elizabeth Charnock
  5. BPO Sutra – True Stories from India's BPO and Call centers
    Compiled and Edited by Sudhindra Mokhasi
(ഈ ലേഖനം ഇന്‍ഫോ കൈരളി മാസികയില്‍ പുതിയ ലക്കം പ്രസിദ്ധീരിച്ചതാണ്)

Sunday, April 22, 2012

ബ്ലോഗിനെ പറ്റി ഒരു കുറിപ്പ്



         ബ്ലോഗിനെ പറ്റി ഒരു കുറിപ്പ് 




 ഒരു ഇ-മെയില്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന്‌ അറിയാമല്ലോ? ഇതുപോലെതന്നെ ലളിതമായ രീതിയില്‍ നിങ്ങള്‍ക്കും മനസ്സില്‍ തോന്നുന്നത്‌ ആര്‍ക്കും വായിക്കാന്‍ പറ്റുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാം. വെബ്‌സൈറ്റുകളില്‍ ഒരു ഹോംപേജും (പ്രധാന പേജ്‌) തുടര്‍ പേജുകളും ഉണ്ടാകും.


പുതിയ എന്‍ട്രികള്‍ മുന്നില്‍ പ്രത്യക്ഷപ്പെടും. പഴയവ തൊട്ടുതാഴെ അല്ലെങ്കില്‍ വശങ്ങളില്‍ മാര്‍ജിനിലായി ലിങ്കുകളുടെ രൂപത്തില്‍ ലഭ്യമാകും. ബ്ലോഗിന്‌ ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കുവയ്‌ക്കാം. പുതിയ പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ പ്രകടനത്തെക്കുറിച്ച്‌ നിങ്ങളുടെ കമന്റാകാം, വായിച്ച കൃതിയുടെ സാഹിത്യാസ്വാദനമാകാം, ഇനി ഭാഷാപഠനത്തിനുള്ള, ശൈലിയെ മനസ്സിലാക്കാനുള്ള ബ്ലോഗാകാം, ഫാഷന്‍ ട്രെന്‍ഡുകളെപറ്റിയാകാം, സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആശയസമ്പുഷ്‌ടതകൊണ്ടും ബ്ലോഗുകള്‍ വ്യവസ്ഥാപിത മാധ്യമ ഘടനയില്‍നിന്നും മാറിനിന്നുകൊണ്ടും ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.


1997-ല്‍ ജോണ്‍ ബാര്‍ഗന്‍ ഉപയോഗിച്ച വെബ്‌ലോഗ്‌ എന്ന പദമാണ്‌ ബ്ലോഗ്‌ എന്നായി മാറിയത്‌. ബ്ലോഗുകള്‍ അതിന്റെ കരുത്ത്‌ കാട്ടിയത്‌ കഴിഞ്ഞ ബാഗ്‌ദാദ്‌ യുദ്ധക്കാലത്തായിരുന്നു. അമേരിക്കന്‍ താത്‌പര്യങ്ങളെ ഹനിക്കാത്ത രീതിയില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങളാണ്‌ പത്ര-ദൃശ്യ-വെബ്‌ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ സലാം പാക്‌സ്‌ എന്ന വ്യക്തിയുടെ ബ്ലോഗ്‌ കുറിപ്പുകള്‍ അമേരിക്കന്‍ സേനയുടെ യഥാര്‍ത്ഥ മുഖം പുറംലോകത്തിന്‌ കാട്ടിക്കൊടുത്തു. യഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നായി ബ്ലോഗിലൂടെ പുറംലോകത്തെത്തിക്കൊണ്ടിരിക്കുന്നു. എന്തിന്‌ വന്‍കിട മാധ്യമങ്ങള്‍പോലും സലാം പാക്‌സിന്റെ ബ്ലോഗിനെ ആശ്രയിക്കാന്‍ തുടങ്ങി.


അത്രയ്‌ക്ക്‌ ശക്തിയുണ്ട്‌, ബ്ലോഗ്‌ എന്ന നവമാധ്യമത്തിന്‌. 2005-ല്‍ ഒരു കോടിയിലധികം ബ്ലോഗുകള്‍ നിലവിലുണ്ടെന്നാണ്‌ കണക്ക്‌. ബ്ലോഗിങ്‌ നടത്തുന്നവരെ ബ്ലോഗര്‍മാര്‍ എന്നാണ്‌ വിളിക്കുന്നത്‌. മലയാളത്തില്‍ ബൂലോകം എന്ന പേരും കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ബ്ലോഗര്‍മാര്‍ തങ്ങള്‍ക്ക്‌ രസകരമെന്ന്‌ തോന്നുന്ന മറ്റ്‌ ബ്ലോഗര്‍മാരുടെ പേജിലേക്കുള്ള ലിങ്ക്‌ കൂടി തങ്ങളുടെ ബ്ലോഗ്‌ പേജില്‍ ഉള്‍പ്പെടുത്താറുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു ബ്ലോഗറില്‍നിന്നും അടുത്ത ബ്ലോഗറിലേക്കുള്ള യാത്ര സാധ്യവുമാണ്‌.


ബ്ലോഗ്‌ നിര്‍മ്മാണം
ഇ-മെയില്‍ പോലെ തന്നെ ഒട്ടേറെ വെബ്‌സൈറ്റുകള്‍ ബ്ലോഗ്‌ സേവനം നല്‌കുന്നുണ്ട്‌. കൂട്ടത്തില്‍ പ്രചുരപ്രചാരം ഉള്ള ഒരു സൈറ്റാണ്‌ www.blogger.com പേഴ്‌സണല്‍ ഓണ്‍ലൈന്‍ പബ്ലിഷിങ്‌ എന്നും ബ്ലോഗിനെ പറയാം. ഒരു ബ്ലോഗര്‍ ആകുന്നതിന്‌ ആദ്യം നേടേണ്ടത്‌ ബ്ലോഗ്‌ സേവനം നല്‌കുന്ന ഏതെങ്കിലും ഒരു സൈറ്റിലെ അക്കൗണ്ടാണ്‌. നേരത്തെ സൂചിപ്പിച്ച blogger.com ഗൂഗ്‌ള്‍ നിയന്ത്രണത്തിലുള്ളതാണ്‌.


Create an account എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. തുടര്‍ന്ന്‌ നിര്‍ദ്ദേശാനുസരണം ഇ-മെയില്‍ വിലാസം, ബ്ലോഗിന്‌ ഒരു പേര്‌, മറ്റ്‌ അത്യാവശ്യ വിവരങ്ങള്‍ എന്നിവ നല്‌കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അവസാന ഘട്ടത്തില്‍ ഉചിതമായ ഒരു പശ്ചാത്തലം/ലേ ഔട്ട്‌ തിരഞ്ഞെടുക്കാം. ഇതോടെ ഘടനാപരമായി ഒരു ബ്ലോഗ്‌ തയ്യാറായി കഴിഞ്ഞു, ഇനി ആശയങ്ങള്‍ പ്രസിദ്ധീകരിക്കാനായി ടൈപപ്പ്‌ ചെയ്‌താല്‍ മതിയാകും. മിക്ക സജീവമായ ബ്ലോഗുകളും ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പുതുക്കപ്പെടുന്നവയാണ്‌. പുതിയ ലേഖനങ്ങള്‍/കുറിപ്പുകള്‍ ടൈപ്പ്‌ ചെയ്‌തു publish ബട്ടണ്‍ അമര്‍ത്തി പ്രസ്‌തുതവിവരം `ബൂലോക'ത്തെത്തിക്കാം.


ഇനി പബ്ലിഷ്‌ ചെയ്‌ത വിവരത്തിന്‌ ഭംഗി പോരെങ്കില്‍ എഡിറ്റ്‌ ചെയ്യുകയുമാകാം. ഇ-മെയിലില്‍ നിന്നും വിഭിന്നമായി ബ്ലോഗിന്‌ വ്യക്തിപരമായ പേര്‌ നല്‌കാറില്ല. പലപ്പോഴും പൊതുവായ പേരുകളാണ്‌ പ്രശസ്‌തമായ പല ബ്ലോഗിനും ഉള്ളത്‌. ഉദാ. എന്റെ മലയാളം. ചിലര്‍ കളിപേരുകളാണ്‌ ഉപയോഗിക്കുന്നത്‌. സുനാമി ദുരന്തമുണ്ടായപ്പോള്‍ കുറച്ചു പേര്‍ ചേര്‍ന്ന്‌ പോസ്‌റ്റ്‌ ചെയ്‌ത സുനാമി ഹെല്‍പ്‌ ബ്ലോഗ്‌ എന്ന വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.


മറ്റൊരു മാധ്യമത്തിനും കഴിയാത്ത വിധം അപ്‌ഡേറ്റായ വിവരങ്ങള്‍ നല്‌കാന്‍ സുനാമി ഹെല്‍പ്‌ ബ്ലോഗിന്‌ കഴിഞ്ഞു. ഇ-മെയിലില്‍നിന്നും വിഭിന്നമായി ഭാഷാപരമായ ഒരു പ്രത്യേകതകൂടി ബ്ലോഗിനുണ്ട്‌. പ്രാദേശിക ഭാഷയിലെ ബ്ലോഗിനാണ്‌ വായനക്കാര്‍ കൂടുതല്‍. മലയാളത്തില്‍തന്നെ നൂറുകണക്കിന്‌ ബ്ലോഗുകള്‍ നിലവില്‍വന്നു കഴിഞ്ഞു. പ്രശസ്‌തരും അപ്രശസ്‌തരും തങ്ങളുടെ വിചാരധാരകള്‍ പങ്കുവയ്‌ക്കുന്നു.


യൂണികോഡിലുള്ള ഫോണ്ടില്‍ ടൈപ്പ്‌ ചെയ്‌താല്‍ മലയാളം പോലുള്ള ഭാഷകളില്‍ ബ്ലോഗ്‌ എഴുതുകയും വായിക്കുകയും ചെയ്യാം. വരമൊഴി പോലുള്ള സോഫ്‌ട്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യാം.


akshaya എന്ന്‌ ടൈപ്പ്‌ ചെയ്‌താല്‍ `അക്ഷയ' എന്ന്‌ മലയാളത്തില്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇംഗ്ലീഷ്‌ അക്ഷരമാലയിലെ വലിയ ചെറിയ (Lower case & Capital case) അക്ഷരങ്ങള്‍ക്ക്‌ വരമൊഴിയില്‍ പ്രത്യേക പ്രാധാന്യം കൊടുക്കണം. ഒരേ അക്ഷരം തന്നെ സ്‌മാള്‍/ക്യാപിറ്റല്‍ വ്യത്യാസത്തിന്‌ രണ്ടുരീതിയിലായിരിക്കും പ്രത്യക്ഷപ്പെടുക. kari എന്നെഴുതിയാല്‍ `കരി' എന്നും KaRi എന്നെഴുതിയാല്‍ `കറി' എന്നുമാകും സ്‌ക്രീനില്‍. തുടക്കത്തില്‍ ഇത്‌ ബുദ്ധിമുട്ടാകുമെങ്കിലും സാവധാനം പരിചയിച്ചുകൊള്ളും.ബ്ലോഗില്‍ വായനക്കാര്‍ക്ക്‌ കുറിപ്പുകളുടെ തൊട്ടുതാഴെതന്നെ കമന്റ്‌സ്‌ രേഖപ്പെടുത്താം.


സിഡ്‌നിയിലും, കൊളംബോയിലും, ചിക്കാഗോയിലും, ഷാര്‍ജയിലുമെല്ലാം ഇരുന്ന്‌ കുറിപ്പുകളെഴുതുന്നത്‌ തൊട്ടടുത്തവീട്ടിലെ കുറിപ്പുകളെന്നപോലെ വായിക്കാമെന്നത്‌ ബ്ലോഗിങ്‌ ഒരുക്കുന്ന വിശാലമായ ക്യാന്‍വാസിന്റെ പ്രത്യേകതയാണ്‌.ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്ക്‌ അക്രഡിറ്റേഷന്‍ നല്‌കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കമുണ്ട്‌. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി കഴിഞ്ഞ വര്‍ഷം (2005) നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാളും സ്‌ത്രീകളിലാണ്‌ ബ്ലോഗിങ്‌ താത്‌പര്യം കൂടുതലെന്ന്‌ കാണുന്നു. അതുപോലെ തന്നെ 23-25 വയസ്‌ ഗ്രൂപ്പുകാരാണ്‌ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ബ്ലോഗ്‌ ഉപയോഗിക്കുന്നതും.


അമേരിക്കയില്‍ ബ്ലോഗര്‍മാര്‍ക്ക്‌ മറ്റ്‌ മാധ്യമപ്രവര്‍ത്തകരുടേതിന്‌ സമാനമായ സ്വാതന്ത്ര്യമാണുള്ളത്‌. സര്‍ക്കാര്‍ വകുപ്പുകള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കുവാനും വിശകലനം ചെയ്യുവാനും വരെ ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നു. വായനക്കാരെ ആകര്‍ഷിക്കാന്‍ സി.എന്‍.എന്‍., ഐ.ബി.എന്‍. പോലുള്ള ചാനലുകളും ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങളും ബ്ലോഗിങ്‌ പ്രയോജനപ്പെടുത്തുന്നുണ്ട്‌.


പത്രപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ ആധികാരികമാക്കാനും ബ്ലോഗിങ്‌ ഉപയോഗപ്പെടുത്തുന്നു. സ്വന്തം പേരിലോ രഹസ്യപേരിലോ എഴുതുന്ന പത്രപ്രവര്‍ത്തകരുടെ ബ്ലോഗുകള്‍ക്ക്‌ തൊഴില്‍പരമായ ഏറെ സൗകര്യമുണ്ട്‌. ഉദാഹരണത്തിന്‌ അടുത്തയാഴ്‌ച പ്രസിദ്ധീകരിക്കാന്‍ പോകുന്ന ലേഖനത്തിന്റെ കരടുരൂപം മുന്‍കൂട്ടി ലഭ്യമാക്കാം. താരതമ്യേന ജനപ്രീതിയുള്ള ബ്ലോഗാണ്‌ ഈ പത്രപ്രവര്‍ത്തകന്റേതെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ധാരാളം വാദപ്രതിവാദങ്ങള്‍ കമന്റുരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കും. ലഭ്യമാക്കിയ ലേഖനത്തിന്റെ തെറ്റുകളോ കാലികമായ കൂട്ടിച്ചേര്‍ക്കലുകളോ ആകും ഇത്തരത്തില്‍ കമന്റുകളില്‍ അധികവും. ഇതുകൂടി കണക്കിലെടുത്ത്‌ കൂടുതല്‍ കാലികപ്രസക്തിയുള്ളതും കൃത്യതയുള്ള വിവരവും ഉള്‍പ്പെടുത്തിയ ലേഖനം പത്രപ്രവര്‍ത്തകന്‌ പത്രത്തിലോ, ടി.വി.യിലോ പ്രസിദ്ധപ്പെടുത്താം. ഇത്തരത്തില്‍ നിങ്ങള്‍ ഒരു നവസംരംഭകനോ, വ്യവസായിയോ ആണെന്നിരിക്കട്ടെ, ബ്ലോഗിങ്ങിന്റെ സാദ്ധ്യതകള്‍ അനന്തമാണ്‌, വിപുലമാണ്‌.

Saturday, April 21, 2012

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ എന്ത്‌ പഠിക്കണം....? എവിടെ പഠിക്കണം....?


കംപ്യൂട്ടര്‍ കോഴ്‌സുകള്‍ എന്ത്‌ പഠിക്കണം....? എവിടെ പഠിക്കണം....?

എവിടെ പഠിക്കണം?കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക്‌ തയ്യാറെടുക്കുമ്പോള്‍ പഠിതാക്കെളെയെന്നപോലെ രക്ഷിതാക്കളെയും ഒരുപോലെ കുഴക്കുന്ന ചോദ്യമാണിത്‌. ഐ.ടി. മേഖല നല്‍കുന്ന മികച്ച ശമ്പളം മാത്രമാകരുത്‌ പ്രചോദനം. നമ്മുടെ കഴിവുകള്‍ മനസ്സിലാക്കി ഫീസ്‌, കോഴ്‌സിന്റെ അംഗീകാരം, പഠിച്ചിറങ്ങിയവരുടെ പ്ലേസ്‌മെന്റ്‌ റെക്കോര്‍ഡ്‌ എന്നിവ കൂടി പരിഗണിച്ചാല്‍ ഉചിതമായ തിരഞ്ഞെടുപ്പ്‌ നടത്താം.

പരസ്യത്തിന്റെയും തെറ്റിദ്ധരിപ്പിക്കലിന്റെയും വിഹാരരംഗമാണ്‌ കംപ്യൂട്ടര്‍, ഐ. ടി പഠനരംഗം. കള്ള നാണയങ്ങള്‍ക്കിടയില്‍ നിന്ന്‌ മികച്ച സ്ഥാപനങ്ങളെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണ്‌. വന്‍ പണച്ചിലവിനും, സമയ നഷ്‌ടത്തിനും ശേഷം തെറ്റായ തിരഞ്ഞെടുപ്പായിരുന്നു ഞാന്‍ നടത്തിയതെന്ന നിഗമനത്തിലെത്തുന്നതിലും ഉചിതം, കംപ്യൂട്ടര്‍, ഐ.ടി മേഖലകളിലായി പരന്നുകിടക്കുന്ന വിവിധ കോഴ്‌സുകളെ പറ്റി ഏകദേശ ധാരണയുണ്ടാക്കുകയും ഇങ്ങനെ നേടുന്ന പഠനപദ്ധതി സംബന്ധമായ ആശയങ്ങളോടൊപ്പം നമ്മുടെ കഴുവുകളെ പറ്റിയുള്ള സത്യസന്ധമായ വിലയിരുത്തല്‍ കൂടി നടത്തിയാല്‍ നിഷ്‌പ്രയാസം കോഴ്‌സ്‌ പൂര്‍ത്തിയാക്കി മികച്ച ശമ്പളത്തോടെയുളള ഒരു ഐ.ടി പ്രൊഫഷണലാകാവുന്നതേയുള്ളൂ.

പ്രധാനമായും രണ്ടുതരം കോഴ്‌സുകളാണ്‌ ലഭ്യമായിട്ടുള്ളത്‌. സര്‍വ്വകലാശാലകള്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍. രണ്ടാമതായി സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍. സ്വകാര്യസ്ഥാപനങ്ങളുടെ കോഴ്‌സ്‌ കരുതലോടെ വേണം സമീപിക്കാന്‍. സ്വകാര്യ സ്ഥാപനങ്ങളില്‍ തന്നെ എന്‍.ഐ.ഐ.ടി/അപ്‌ടെക്‌/അരീന പോലെ തികച്ചും പ്രൊഫഷണലായി നടത്തുന്ന സ്ഥാപനങ്ങളും ഉണ്ട്‌ ഒപ്പം തട്ടിപ്പ്‌ സ്ഥാപനങ്ങളും്‌. കോഴ്‌സിനെ പറ്റി അന്വേഷിക്കുന്ന വേളയില്‍ തന്നെ ഫീസ്‌, സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന എജന്‍സി, കോഴ്‌സ്‌ ദൈര്‍ഘ്യം, ഇപ്പോള്‍ പഠിക്കുന്നവരുടെ ജോലി ലഭ്യത, ഭാവിയില്‍ തൊഴില്‍ മാര്‍ക്കറ്റില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ എന്നിവ ശ്രദ്ധയോടെ ചോദിച്ച്‌ മനസ്സിലാക്കുക.അതിന്‌ ശേഷം വിവേകപൂര്‍ണമായ രീതിയില്‍ ചിന്തിച്ച്‌ പഠനപദ്ധതി തിരഞ്ഞെടുക്കാം.

എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രിത സര്‍വ്വകലാശാലകളും കോളേജുകളും തിരഞ്ഞെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പിന്‌ മറ്റൊരു മാനദണ്ഡം സ്വീകരിക്കുക. കോളേജിന്റെ അടിസ്ഥാനസൗകര്യങ്ങള്‍, സ്വതന്ത്ര ഏജന്‍സികള്‍ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കാറുള്ള റേറ്റിംഗ്‌, അദ്ധ്യാപകരുടെ യോഗ്യത, കഴിഞ്ഞ വര്‍ഷം പ്രവേശനം ലഭിച്ച കുട്ടികളുടെ റാങ്ക്‌ (എന്‍ട്രന്‍സ്‌), പ്ലേസ്‌മെന്റ്‌ റെക്കോര്‍ഡ്‌, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുമായി സാങ്കേതിക സഹകരണം ഉണ്ടെങ്കില്‍ അത്‌ , സ്ഥാപനം നല്‍കുന്ന വര്‍ണശബളമായ പരസ്യം മാത്രം ആശ്രയിക്കാതെ സ്വതന്ത്രമായ ഒരു അന്വേഷണം തന്നെ നടത്തുക. ഇതിലൊക്കെ ഉപരിയായി വിദ്യാഭ്യാസം എന്നതുകൊണ്ട്‌ കേവലം തൊഴില്‍ മാത്രമല്ല അര്‍ത്ഥമാക്കുന്നത്‌.

ഒരുകാലത്ത്‌ വിദ്യഭ്യാസം എന്നത്‌ അധ്വാനത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഉപാധിയായി കണക്കാക്കിയിരുന്നു. ഇന്ന്‌ കാര്യം നേരെ തിരിച്ചാണ്‌. അധ്വാനത്തെ കൂടുതല്‍ ഉത്‌പാദനപദവും കാര്യക്ഷമമാക്കാനും ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസം ചിട്ടപ്പെടുത്തിയിരിക്കുന്നു. തൊഴില്‍ എന്നത്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ അനിവാര്യമായ ഘടകമാണ്‌. ഒപ്പം സ്വയം തൊഴിലും ശ്രദ്ധപതിപ്പിക്കേണ്ട മേഖലയായി നമ്മള്‍ കണക്കാക്കി തുടങ്ങിയിട്ടുണ്ടോ എന്നത്‌ സംശയമാണ്‌.

കോഴ്‌സ്‌ ഏതുമാകട്ടെ സ്വയം തൊഴില്‍ സാധ്യമാണ്‌. ഐ.ഐ.ടി യില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ നാരായണ മൂര്‍ത്തി ഇന്ന്‌ 60,000 ലേറെ പ്രൊഫഷണലുകള്‍ക്ക്‌ ജോലി കൊടുക്കുന്ന ഇന്‍ഫോസിസ്‌ എന്ന സ്ഥാപനത്തിന്‌ നേതൃത്വം നല്‍കുന്നു. ഇത്‌ മികച്ച സ്ഥാപനങ്ങളില്‍ നിന്നുമാത്രം സാധിക്കുന്ന കാര്യമാണെന്ന്‌ അബദ്ധ ധാരണ വേണ്ട. കേവലം മൂന്നുമാസം മാത്രം നീളുന്ന ഡി. ടി. പി കോഴ്‌സ്‌ പഠിച്ച വനിതകള്‍ വരെ ചെറുകിട ഡി.ടി.പി സ്ഥാപനങ്ങള്‍ നടത്തി തൊഴില്‍ തേടിയവരെക്കാളും മാന്യമായ രീതിയില്‍ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്‌. തൊഴില്‍ ആയാലും സ്വയം തൊഴില്‍ ആയാലും കംപ്യൂട്ടറും വിവര സാങ്കേതിക വിദ്യയും അവസരങ്ങളുടെ അനന്തമായ പാതയാണ്‌ കാട്ടിത്തരുന്നത്‌.
ഈ ലേഖന പരമ്പരയിലൂടെ വിവിധ കംപ്യൂട്ടര്‍/ ഐ.ടി പഠന ശാഖകളെപറ്റി മനസ്സിലാക്കാം. വിദ്യാഭ്യാസ യോഗ്യത, അവസരങ്ങള്‍, എന്‍ട്രന്‍സ്‌ കടമ്പകള്‍, മറ്റ്‌ സാധ്യതകള്‍ എന്നിവ പങ്കുവയ്‌ക്കുന്നു.

ബിരുദതലപ്രോഗ്രാമുകള്‍
സര്‍വകലാശാലകള്‍,സര്‍വകലാശാലകളോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുളള കോളേജുകള്‍, കല്‍പ്പിത സര്‍വകലാശാല പദവി ലഭിച്ചിട്ടുളള സ്ഥാപനങ്ങള്‍ എന്നിവയാണ്‌ കംമ്പ്യൂട്ടര്‍,ഐ.ടി. ബിരുദം നല്‍കാനായി അധികാരപ്പെടുത്തിയിട്ടുളള സ്ഥാപനങ്ങള്‍, ഇതുകൂടാടെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എന്‍ജിനിയേഴ്‌സ്‌ (ഇന്ത്യ) പോലുളള സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന മെമ്പര്‍ഷിപ്പും (AMIE) ബിരുദത്തിന്‌ തുല്യയോഗ്യതയായി കണക്കാക്കുന്നു. ബി.ടെക്‌, ബി.ഇ, ബി.എസ്‌.സി (കമ്പ്യൂട്ടര്‍ സയന്‍സ്‌), ബി.എസ്‌.സി(ഐ.ടി), ബി.സി.എ. എന്നിവയാണ്‌ ബിരുദതലത്തില്‍ ലഭ്യമായ പ്രോഗ്രാമുകള്‍. എല്ലാറ്റിന്റേയും പ്രവേശയോഗ്യത പ്ലസ്‌ടു/ എന്‍ജിനിയറിംഗ്‌ ഡിപ്ലോമ ആണ്‌. യോഗ്യതാ പരീക്ഷയിലെ മിനിമം മാര്‍ക്കും, പ്രവേശന പരീക്ഷയും ഒക്കെ വിവിധ സര്‍വകലാശാലകള്‍ക്കും വ്യത്യസ്‌ത മാനദണ്‌ഡമാണ്‌. നേരിട്ടു കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്ക്‌ ഇഗ്നോ പോലുളള ഓപ്പണ്‍ യൂണിവേഴിസിറ്റികള്‍ വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദധാരികള്‍ ആകാനുളള അവസരം നല്‍കുന്നുണ്ട്‌. ബി.എസ്‌.സി,ബി.സി.എ. പ്രോഗ്രാമുകളാണ്‌ വിരൂദവിദ്യാഭ്യാസം വഴി നേടിയെടുക്കാന്‍ സാധിക്കുന്നത്‌.

എന്‍ജിനിയറിംഗ്‌ ബിരുദം

നാലുവര്‍ഷം നീളുന്ന ബി.ടെക്‌/ബി.ഇ ആണ്‌ എന്‍ജിനിയറിംഗ്‌ ബിരുദം. പ്ലസ്‌ടു യോഗ്യതയ്‌ക്ക്‌ ഒപ്പം സര്‍ക്കാര്‍ ഏജന്‍സികളോ സര്‍വകലാശാലകളോ നടത്തുന്ന പൊതുപ്രവേശന പരീക്ഷയില്‍ മികച്ച റാങ്കും നേടേണ്ടതുണ്ട്‌. മിക്ക സ്ഥാപനങ്ങളിലും അവസാനവര്‍ഷത്തെ പാഠ്യപദ്ധതി തുടങ്ങുന്നതിനു മുന്‍പു തന്നെ വിദ്യാര്‍ത്ഥികള്‍ മികച്ച കമ്പനികളില്‍ കാംപസ്‌ പ്ലേസ്‌മെന്റ്‌ ലഭിക്കുന്നതിന്‌ അവസരമുണ്ട്‌. സവിശേഷരീതിയില്‍ ചിട്ടപ്പെടുത്തിയ പാഠ്യപദ്ധതിയും കാംപസ്‌ പ്ലേസ്‌മെന്റും തന്നെയാണ്‌ എന്‍ജിനിയറിംഗ്‌ ബിരുദത്തിന്റെ ആകര്‍ഷണീയത. കംമ്പ്യൂട്ടര്‍/ഐ.ടി. സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ എന്‍ജിനിയറിംഗ്‌ കോളേജില്‍ കമ്പ്യൂട്ടര്‍ ശാഖ തന്നെ പഠനത്തിനായി തന്നെ തെരഞ്ഞെടുക്കണമെന്നില്ല എന്നതാണ്‌ മറ്റെല്ലാ പ്രോഗ്രാമുകളില്‍ നിന്നും ബി.ടെക്‌/ബി.ഇ. യെ വ്യത്യസ്‌ത മാക്കുന്നത്‌.

സിവില്‍/മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്‌/കെമിക്കല്‍ തുടങ്ങിയ പഠനപദ്ധതികളില്‍ പഠിക്കുന്നവര്‍ക്കും അഭിരുചിയുളള പക്ഷം നിഷ്‌പ്രയാസം മികച്ച സ്ഥപനങ്ങളില്‍ സാമാന്യം ഉയര്‍ന്ന പ്രതിഫലത്തോടെ ജോലി നേടാവുന്നതെയുളളു. ഇതിനായി പുറത്തുളള സ്ഥാപനങ്ങളില്‍ ചേര്‍ന്ന്‌ കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ പഠിക്കണമെന്ന്‌ പോലുമില്ല. റിക്രൂട്ട്‌ ചെയ്യുന്ന സ്ഥാപനങ്ങള്‍ യുക്തമായ പരീശീലനം നല്‍കി ജോലിയ്‌ക്ക്‌ പ്രാപ്‌തരാക്കും എന്നിരുന്നാലും എന്‍.ഐ.ഐ.ടി പോലുളള സ്വകാര്യസ്ഥാപനങ്ങള്‍ ബിരുദ ത്തിന്‌്‌ ഒപ്പം പഠിക്കാവുന്ന രീതിയില്‍ കമ്പ്യൂര്‍ പഠനം ഒരുക്കിയ്‌ട്ടുണ്ട്‌. ഇത്‌ ജോലി ലഭിക്കാനും അഭിരുചി വര്‍ദ്ധിപ്പിക്കാനും ഉതകും.

മികച്ച ആശയവിനിമയ ശേഷി, ഇംഗ്ലീഷ്‌ ഭാഷ അനായാസമായി ഉപയോഗിക്കുന്നതിലെ പാടവം, യുക്തിപരമായ വിശകലനശേഷി അളക്കുന്ന ചോദ്യങ്ങള്‍ എന്നിവയാണ്‌ കാംപസ്‌ അഭിമുഖത്തിന്‌ പ്രതീക്ഷിക്കാവുന്നത്‌. നാസ്‌കോം, പോലുളള വ്യവസായ സംഘടനകള്‍ ഐ.ടി, ഐ.ടി. അനുബന്ധമേഖലകളില്‍ തൊഴില്‍ അവസരത്തിന്‌ വന്‍സാധ്യാതകളാണനുളളതും അതിനുവേണ്ട അടിസ്ഥാന സൗകരങ്ങള്‍ ഒരുക്കാന്‍ കോളേജുകളോട്‌ അഭ്യാര്‍ത്ഥിക്കുകയും ചെയ്യുന്നു. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ 10 ലക്ഷം രൂപവരെ വാര്‍ഷിക ശമ്പള പാക്കേജുകള്‍ മികച്ച കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.

കമ്പൂട്ടര്‍, ഐ.ടി. എന്നീ പഠനപദ്ധതികളില്‍ ഘടനാരീതിയില്‍ തന്നെ മാറ്റമുണ്ട്‌ കമ്പ്യൂട്ടര്‍ സയന്‍സിനാണ്‌ നിലവില്‍ കൂടുതല്‍ ആവശ്യക്കാരുളളത്‌. കമ്പ്യൂട്ടര്‍ സയന്‍സ്‌ പാഠ്യപദ്ധതി പ്രധാനമായും നിലവിലുളള ഹാര്‍ഡ്‌ വെയര്‍, സോഫ്‌ട്‌ വെയര്‍ എന്നിവയെ പരിഷ്‌ക്കരിക്കുക, പുതിയ ഹാര്‍ഡ്‌ വെയറും സോഫ്‌ട്‌ വെയറും രൂപകല്‌പനചെയ്യുക, ഇന്‍സ്‌റ്റാള്‍ ചെയ്‌ത കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌ പരിപാലിക്കുക, എന്നിവയിലാണ്‌ ഊന്നല്‍ നല്‍കുന്നത്‌. ഇവിടെ സോഫ്‌ട്‌ വെയര്‍ എന്നതുകൊണ്ട്‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റം, ഒരു പ്രത്യേക ജോലിചെയ്യാന്‍ ആവശ്യമായ ആപ്ലിക്കേഷന്‍ സോഫ്‌ട്‌ വെയര്‍ എന്നിവ വികസിപ്പിക്കുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്‌. പക്ഷേ ഐ.ടി. സിലബസ്‌ തയാറാക്കിരിക്കുന്നത്‌ സോഫ്‌ട്‌ വെയര്‍ ഭാഗത്തിനു തന്നെ സവിശേഷ ഊന്നല്‍ നല്‍കിയാണ്‌. അതിനാല്‍ ആപ്ലിക്കേഷന്‍ സോഫ്‌ട്‌ വെയറിലാണ്‌ കൂടുതല്‍ ശ്രദ്ധപതിച്ചിരിക്കുന്നത്‌. വിവരവിനിമയ വ്യവസായ ലോകത്തെ മനുഷ്യവിഭവശേഷിയുടെ ആവശ്യം പൂര്‍ത്തിക്കരിക്കത്ത രീതിയിലാണ്‌ പാഠ്യപദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

എന്നാല്‍ ഓരോ 12 മാസത്തിനിടയ്‌ക്ക്‌ തന്നെ പുതിയ ആപ്ലിക്കേഷന്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സമകാലിക വ്യവസായിക ലോകത്തോട്‌ കിടപിടിക്കുന്ന രീതിയിലാണോ, 5 വര്‍ഷം കൂടുമ്പോള്‍ മാത്രം പുതുക്കുന്ന സിലബസുളള നമ്മുടെ സര്‍വകലാശാല സംവിധാനങ്ങള്‍ മത്സരിക്കുന്നത്‌ എന്ന സംശയം നിര്‍ണായകം. അതുകൊണ്ട്‌ തന്നെ ഐ.ടി ലോകത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞുകൊണ്ടിരുക്കുകയും ചെയ്‌താല്‍ ജോലി അവസരങ്ങള്‍ അനവധിയാണ്‌.

എന്‍ജിനീയറിംഗ്‌ ബിരുദത്തിന്റെ ആദ്യവര്‍ഷത്തെ പാഠഭാഗങ്ങള്‍ എല്ലാ എന്‍ജിനീയറിംഗ്‌ ശാഖകളെക്കുറിച്ചും സ്‌പര്‍ശിച്ചാണ്‌ കടന്നു പോകുന്നത്‌. അതുകൊണ്ട്‌ ഇതര ശാഖകളുമായി ബന്ധപ്പെട്ട സോഫ്‌ട്‌ വെയര്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുവാന്‍ മറ്റ്‌ ബിരുദധാരികളെ അപേക്ഷിച്ച്‌ എന്‍ജിനീയറിംഗ്‌ ബിരുദധാരികള്‍ക്കു മിടുക്കുണ്ടാകും.എന്‍ജിനിയറിംഗ്‌
പ്രവേശനം എങ്ങനെ : പ്ലസ്‌ടു അല്ലെങ്കില്‍ എന്‍ജിനീയറിംഗ്‌ ഡിപ്ലോമയാണ്‌ പ്രവേശനത്തിനുളള അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. ഇതിനോടൊപ്പം വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവേശപരീക്ഷയിലും മികച്ച സ്ഥാനം കരസ്ഥാമാക്കേണ്ടതുണ്ട്‌. സംസ്ഥാനത്തെ മിക്ക എന്‍ജിനീയറിംഗ്‌ കോളേജിലേക്കും പ്രവേശനത്തിനുളള പരീക്ഷ നടത്തുന്നത്‌ കേരളാ എന്‍ട്രന്‍സ്‌ കമ്മീണറേറ്റ്‌ ആണ്‌. ഏപ്രില്‍/മേയ്‌ മാസങ്ങളിലായാണ്‌ പരീക്ഷ നടത്തുന്നത്‌. (www.cee-kerala.org).റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചശേഷം ഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച്‌ പ്രവേശനസമയപ്പട്ടിക പ്രസിദ്ധീകരിക്കുകയും അതനുസരിച്ച്‌ ഓണ്‍ലൈനായി തന്നെ ഓപ്‌ഷനുകള്‍ നല്‍കി കോളേജും പഠനശാഖയും തിരഞ്ഞെടുക്കാം.

കോഴ്‌സിനേക്കാളും കോളേജിനാണ്‌ മുന്‍തൂക്കം എന്നോര്‍ക്കുക. മികവാര്‍ന്ന അടിസ്ഥാനസൗകര്യങ്ങളും, അധ്യാപകസമൂഹവും, പ്ലേസ്‌മെന്റ്‌ നിലവാരവും ഉളള കോളേജുകളാണ്‌ സാധാരണയായി കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുക. ഫീസ്‌ ഘടനയും കോളേജ്‌ തിരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നുണ്ട്‌.

കേരളാ സര്‍ക്കാറിന്റെ എന്‍ട്രന്‍സ്‌ പരീക്ഷ കൂടാതെ തന്നെ മറ്റ്‌ പ്രവേശന പരീക്ഷകളും കേരളത്തില്‍ തന്നെയുളള എന്‍ജിനീയറിംഗ്‌ പ്രവേശനത്തിന്‌ എഴുതാവുന്നതാണ്‌. രാജ്യത്തെ മികച്ച സാങ്കേതിക സര്‍വകലാശാലയായ കുസാറ്റ്‌ (www.cusat.ac.in) Common Administration Test എന്ന പരീക്ഷ അടിസ്ഥാനമാക്കിയാണ്‌ ബി.ടെക്‌ പ്രവേശനം നടത്തുന്നത്‌.

കോഴിക്കോടുളള പ്രശസ്‌ത എന്‍ജിനീയറിംഗ്‌ കോളേജായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ പ്രവേശനത്തിന്‌ സി.ബി.എസ്‌.ഇ. നടത്തുന്ന അഖിലേന്ത്യാ എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷയാണ്‌ എഴുതേണ്ടത്‌ (AIEEE). എന്‍്‌.ഐ.ടി. കോഴിക്കോട്‌ ഉള്‍പ്പെടെ രാജ്യത്തെ പ്രശസ്‌തമായ 40 ഓളം എന്‍ജിനീയറിംഗ്‌ കോളേജിലെ പ്രവേശനത്തിന്‌ AIEEE എന്‍ട്രന്‍സ്‌ പരീക്ഷ ഉപകരിക്കും. അമൃത വിദ്യാപീഠത്തിന്റെ കീഴിലുളള 3 എന്‍ജിനീയറിംഗ്‌ കോളേജിലേക്കുളള പ്ലവേശനത്തിന്‌ അമൃത എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍സ്‌ എന്‍ജിനീയറിംഗ്‌ (AEEE) ആണ്‌ എഴുതേണ്ടത്‌. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ എന്‍ജിനീയറിംഗ്‌ സ്ഥാപനമായി പരിഗണിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ ബിരുദപഠത്തിനായി ജോയിന്റ്‌ എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍സ്‌ ആണ്‌ (IIT- JEE) എഴുതേണ്ടത്‌.

എന്‍ജിനീയറിംഗ്‌ സിലബസ്‌ കൊണ്ടു മാത്രം വിദ്യാര്‍ത്ഥികള്‍ തൊഴില്‍സജ്ജരാകുന്നില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും, ഉടനെ പാസായി ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുമായി ഫിനിഷിംഗ്‌ സ്‌കൂളുകളും മിക്ക സ്ഥ്‌പനങ്ങളും ഏര്‍പ്പെടുത്തിവരുന്നു. ആശയവിനിമയശേഷി, മെന്റല്‍ - ലോജിക്കല്‍ എബിലിറ്റി, ഇന്‍ഡസ്‌ട്രി അപ്‌ഡേറ്റ്‌ എന്നിവയെല്ലാം കോര്‍ത്തിണക്കിയ ഫിനിഷിംഗ്‌ സ്‌കൂള്‍ ആശയം അതാത്‌ കോളേജുകള്‍ സ്വന്തം നിലയിലാണ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌. സര്‍വകലാശാല പരീക്ഷ സംവിധാനവുമായി ഇതിന്‌ ബന്ധമൊന്നുമില്ലങ്കിലും കംമ്പ്യൂട്ടര്‍/ ഐ.ടി. തൊഴിലുമായി ഇതിന്‌ സവിശേഷ ബന്ധമുണ്ട്‌.

B.Sc കംമ്പ്യൂട്ടര്‍ സയന്‍സ്‌ /B.Sc (IT), BCA

മൂന്ന്‌ വര്‍ഷമാണ്‌ ഇത്തരം കോഴ്‌സിന്റെ പഠനകാലാവധി. എന്‍ജിനിയറിംഗ്‌ ബിരുദത്തിന്‌ എന്‍ട്രന്‍സ്‌ കടമ്പ കടക്കേണ്ടതുണ്ടെങ്കില്‍ ഇവിടെ പ്ലസ്‌ടു മാര്‍ക്കാണ്‌ സാധാരണയായി പ്രവേശനമാനദണ്‌ഡം. ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജിന്റെ ഭാഗമായോ അല്ലെങ്കില്‍ ഇത്തരം ന്യൂജനറേഷന്‍ കോഴ്‌സിന്‌ വേണ്ടിയുളള പ്രത്യേക കോളേജിലോ ആണ്‌ ഈ പഠനപദ്ധതി ലഭ്യമായിട്ടുളളത്‌. എന്‍ജിനിയറിംഗ്‌ ബിരുദപഠനത്തിന്‌ ആദ്യവര്‍ഷത്തില്‍ ഏത്‌ ശാഖയില്‍ പ്രവേശനം തേടിയാലും പൊതുവായ പത്തോളം പേപ്പറുകളാണ്‌ പഠിക്കുവാന്‍ ഉണ്ടാവുക. എന്നാല്‍ സാധാരണ ബിരുദ (BA/BSc/Bcom) പഠനപദ്ധതിയില്‍ ഭാഷാ/സാഹിത്യ സംബന്ധമായ പൊതുവായ പേപ്പറുകളും ഉണ്ടാവും .എന്നാല്‍ B.Sc(CS)/B.Sc(IT)/BCA പഠനപദ്ധതിയില്‍ ഇവ രണ്ടും ഉണ്ടാകാറില്ല. അതായത്‌ എന്‍ജീനിയറിംഗിന്‌ അവസാന 3 വര്‍ഷം പഠിക്കുന്ന ചില പേപ്പറുകള്‍ അധ്വാനഭാരം കുറച്ചു നല്‍കുന്ന രീതിയിലാണ്‌ സിലബസ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെയോ, ഓഫ്‌ കാമ്പസ്‌ സെന്ററിലൂടെയോ സൗകര്യമായി പഠിക്കാവുന്ന രീതിയിലാണ്‌ മിക്ക സര്‍വ്വകലാശാലകളും ഈ കോഴ്‌സ്‌ സംവിധാനം ചെയ്‌തിരിക്കുന്നത്‌ എന്നത്‌ എടുത്തു പറയത്തക്ക സവിശേഷതയാണ്‌. ആദ്യകാലത്ത്‌ ഐ.ടി.കമ്പനികള്‍ ഇത്തരം കോഴ്‌സ്‌ പഠിച്ചിറങ്ങുന്ന ബിരുദധാരികളെ ജോലിക്ക്‌ എടുക്കാന്‍ വിമുഖത കാട്ടിയിരുന്നെങ്കിലും ഇപ്പോള്‍ വന്‍തോതില്‍ ബി.എസ്‌.സി. കാരെ റിക്രൂട്ട്‌ ചെയ്യുന്നുണ്ട്‌. മാത്രമല്ല എം.എസ്‌സി.(കമ്പ്യൂട്ടര്‍/ഐ.ടി.) അല്ലെങ്കില്‍ എം.സി.എ ബിരുദം കൂടി നേടി കൂടുതല്‍ വിജ്ഞാനം ആര്‍ജ്ജിച്ച്‌ തൊഴില്‍ കമ്പോളത്തില്‍ നിന്നും മികച്ച ശമ്പളം പാക്കേജ്‌ ലഭിക്കനുളള അവസരവും ഉണ്ട്‌. എന്‍ജീനിയറിംഗ്‌ ബിരുദത്തിന്‌ എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന നിലവാരം കോളേജുകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്‌ എന്നാല്‍ ബി.എസ്‌.സി. പഠനപദ്ധതിയ്‌ക്ക്‌ പല സര്‍വസലാശാലകളും പലതരും മാനദണ്‌ഡങ്ങളാണ്‌ സ്വീകരിക്കുന്നത്‌.

ബിരുദാനന്തര ബിരുദം

കംപ്യൂട്ടര്‍ ശാസ്‌ത്രരംഗത്ത്‌ ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്ന വിവിധ പഠന പദ്ധതികള്‍ നിലവിലുണ്ട്‌ എം.സി.എ, എം.ടെക്‌, എം.എസ്‌.സി (കംപ്യൂട്ടര്‍ സയന്‍സ്‌), എം.എസ്‌സി (ഐ.ടി), എം.ബി.എ(ഐടി മാനേജ്‌മെന്റ്‌/സിസ്റ്റംസ്‌) എന്നിവ വിദ്യാര്‍ത്ഥികള്‍ വളരെ വ്യാപകമായി തിരഞ്ഞെടുക്കുന്ന പഠന പദ്ധതികളാണ്‌. എം.ഫില്‍, പി. എച്ച്‌.ഡി. എന്നീ ഗവേഷണ ബിരുദങ്ങള്‍ സര്‍വകലാശാല പഠന വകുപ്പുകളിലും തിരഞ്ഞെടുക്കപ്പെട്ട കോളേജുകളിലുമായി ലഭ്യമാണ്‌.

മാസ്റ്റര്‍ ഓഫ്‌ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ -എം.സി.എ-
മൂന്ന്‌ വര്‍ഷ ദൈര്‍ഘ്യമുള്ള എം.സി.എ പഠനപദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്‌. എന്‍ജിനീയറിംഗ്‌ ബിരുദധാരികളും കംപ്യൂട്ടര്‍ രംഗത്ത്‌ കൂടുതല്‍ അറിവുനേടാനായി എം.സി.എയ്‌ക്ക്‌ ചേരാറുണ്ട്‌. ഈ കോഴ്‌സ്‌ ആരംഭിച്ച സമയത്ത്‌ പൊതുപ്രവേശന പരീക്ഷ എന്ന സംവിധാനം വിദ്യാര്‍ത്ഥി പ്രവേശനത്തിന്‌ നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്‌ മിക്ക സ്ഥാപനങ്ങളും പൊതുപ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ്‌ വിദ്യാര്‍ത്ഥി പ്രവേശനം നടത്തുന്നത്‌. ആപ്ലിക്കേഷന്‍ സോഫ്‌ട്‌ വെയര്‍ രൂപകല്‌പന ചെയ്യാനും വികസിപ്പിക്കാനും സഹായമായ രീതിയിലാണ്‌ പാഠ്യപദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്‌. മിക്ക വ്യവസായ സ്ഥാപനങ്ങളും എം. സി. എ. ബിരുദധാരികളെ എന്‍ജിനീയറിംഗ്‌ ബിരുദത്തിന്‌ തുല്യമായാണ്‌ കണക്കാക്കുന്നത്‌. സോഫ്‌ട്‌ വെയര്‍ കമ്പനികള്‍ പ്രദാനം ചെയ്യുന്ന വന്‍ തൊഴിലവസരം എന്‍ജിനീയറിംഗ്‌ ബിരുദധാരികള്‍ എന്നപോലെ എം. സി. എ. ക്കാരും പ്രയോജനപ്പെടുത്തുന്നുണ്ട്‌.

മിക്ക എന്‍ജിനീയറിംഗ്‌ കോളേജിലും അപ്ലെഡ്‌ സയന്‍സ്‌ കോളേജുകളിലും എം.സി.എ പ്രോഗ്രാം ലഭ്യമാണ്‌. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ നടത്തുന്ന കോഴ്‌സായതുകൊണ്ട്‌ തന്നെ മികച്ച ഗുണമേന്മയും ഈ പ്രോഗ്രാമിന്‌ അവകാശപ്പെടാനാകുന്നുണ്ട്‌. എന്‍ജിനീയറിംഗ്‌ കോളേജില്‍ ചേര്‍ന്ന്‌ പഠിക്കാന്‍ സാധിക്കാന്‍ കഴിയാത്തവര്‍ക്ക്‌ തിരഞ്ഞെടുക്കാവുന്ന മികച്ച ഫുള്‍ ടൈം കംപ്യൂട്ടര്‍ പഠന പദ്ധതി എം.സി.എ തന്നെയാണ്‌.എം.സി.എ
എന്‍ട്രന്‍സ്‌ പരീക്ഷകള്‍ : കേരളത്തിലെ കോളേജുകളിലെ എം.സി.എ ബിരുദ പ്രവേശനത്തിനായി പ്രവേശനപരീക്ഷ നടത്താന്‍ സംസ്ഥാനത്തെ പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസിനെയാണ്‌ ചുമതലപ്പെടുത്തിയിട്ടുള്ളത്‌. വിദ്യാഭ്യാസ യോഗ്യതയും ഫീസുമൊക്കെ സര്‍വ്വകലാശാലകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം. ഒരോ വര്‍ഷത്തേയും പരീക്ഷ സമയത്ത്‌ എന്‍ട്രന്‍സ്‌ കമ്മീഷണറുടെ വെബ്‌ സൈറ്റില്‍ ഇത്‌ സംബദ്ധിച്ച വിശദമായ അറിയിപ്പുണ്ടാകും. ഒബ്‌ജെക്‌ടീവ്‌ മാതൃകയിലുള്ള പരീക്ഷയാണ്‌ എം.സി.എ എന്‍ട്രന്‍സിന്‌ അവലംബിക്കുന്നത്‌.
കല്‍പിത സര്‍വകലാശാല പദവിയുള്ള കോഴിക്കോട്ടെ രാജ്യാന്തര പ്രശസ്‌ത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (മുന്‍പ്‌ റീജിയണല്‍ എന്‍ജിനീയറിംഗ്‌ കോളേജ്‌ എന്നായിരുന്നു പേര്‌) യിലെ എം.സി.എ. പ്രവേശനത്തിന്‌ NIT-NIMCET എന്ന എന്‍ട്രന്‍സ്‌ പരീക്ഷയില്‍ നേടുന്ന സ്‌കോര്‍ ആണ്‌ പരിഗണിക്കുക. ഈ എന്‍ട്രന്‍സ്‌ പരീക്ഷയിലെ സ്‌കോര്‍ ഉപയോഗിച്ച്‌ രാജ്യത്തെ മറ്റു എന്‍.ഐ.ടി കളിലും പ്രവേശനം തേടാനാവുന്നതാണ്‌. മികച്ച അക്കാദമിക്‌ സാഹചര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന എന്‍.ഐ.ടി യില്‍ ഗവേഷണത്തിനും പ്രൊഫഷണല്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്‌. രാജ്യത്തിന്‌ പുറത്തെയും രാജ്യത്തിനുള്ളിലേയും ഒന്നാകിട സ്ഥാപനങ്ങള്‍ കാംപസ്‌ റിക്രൂട്ട്‌മെന്റ്‌ വഴി എന്‍.ഐ.ടി വിദ്യാര്‍ത്ഥികളെ ജോലിക്കായി തിരഞ്ഞെടുക്കുന്നുണ്ട്‌. താരതമ്യേന ഉയര്‍ന്ന വേതന പാക്കേജും ഇവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌.

എം. ടെക്‌
നാലുസെമസ്റ്ററുകളിലായി രൂപപ്പെടുത്തിയിരിക്കുന്ന ദ്വിവല്‍സര പ്രോഗ്രാമാണ്‌ എന്‍ജിനീയറിംഗിലെ ഈ ബിരുദാനന്തര ബിരുദം. എന്‍ജിനീയറിംഗ്‌ ബിരുദാരികള്‍ക്ക്‌ പ്രവേശനം തേടാവുന്നതാണ്‌. ചില സ്ഥാപനങ്ങള്‍ എം.സി.എ യോഗ്യതയുള്ളവര്‍ക്കും എം.ടെക്‌ പ്രവേശനം അനുവദിക്കുന്നുണ്ട്‌. എന്‍ജിനീയറിംഗ്‌ ബിരുദധാരികള്‍ക്ക്‌ ബിരുദാനന്തര ബിരുദപ്രവേശനത്തിനായി രാജ്യവ്യാപകമായി നടത്താറുളള 'ഗേറ്റ്‌' (GATE-Graduate Aptitude Test in Engineering) കടമ്പ കടന്നാല്‍ പഠനകാലയളവില്‍ സ്‌കോളര്‍ഷിപ്പും ലഭിക്കും. ഗേറ്റ്‌ സ്‌കോര്‍ നേടിയവരുടെ അഭാവത്തില്‍ മാത്രമേ മറ്റുളളവരെ എം.ടെക്‌ പ്രവേശത്തിന്‌ പരിഗണിക്കുകയുളളു. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഡിസൈന്‍, ഡവലപ്‌മെന്റ്‌ തുടങ്ങിയവയ്‌ക്ക്‌ ഊന്നല്‍ കൊടുത്തുകൊണ്ട്‌ ഗവേഷണ സ്വഭവമുളള രീതിയിലാണ്‌ സിലബസ്‌ രൂപപ്പെടുത്തിയിട്ടുളളത്‌. ഐ,ഐ.ടി, എന്‍.ഐ.ടി, സര്‍വകലാശാല പഠനവകുപ്പുകള്‍, തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനീയറിംഗ്‌ കോളേജുകള്‍ എന്നിവിടങ്ങളിലാണ്‌ കംമ്പ്യൂട്ടര്‍ സയന്‍സ്‌/ഐ.ടി എം.ടെക്‌ പ്രോഗ്രാമുകള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്‌. മിക്ക സ്ഥാപനങ്ങളുടെയും ഗവേഷണ വികസന വിഭാഗത്തില്‍ ശാസ്‌ത്രജ്ഞന്‍മാരുടെയോ അല്ലെങ്കില്‍ ടെക്‌നോളജിസ്റ്റുകളോ ആയാണ്‌ എം.ടെക്‌ ബിരുദധാരികള്‍ പ്രവര്‍ത്തിക്കുക അധ്യാപനത്തില്‍ അഭിരുചിയുളളവര്‍ക്ക്‌ എന്‍ജിനീയറിംഗ്‌ കോളേജുകളിലും അനുബന്ധസ്ഥാപനങ്ങളിലും അധ്യാപകരായി പ്രവര്‍ത്തിക്കാം. വളരെ കുറച്ച്‌ കോളേജുകളില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണ്‌ എം.ടെക്കിനുളളത്‌.

എം.എസ്‌സി(കംമ്പ്യൂട്ടര്‍ സയന്‍സ്‌)/എം. എസ്‌സി (ഐ.ടി)

കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ.ടി യിലോ ബിരുദം അല്ലെങ്കില്‍ ബി.സി.എ. എന്നാണ്‌ ഈ പഠനപദ്ധതിയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി മിക്ക സ്ഥാപനങ്ങളും പരിഗണിക്കക. കൂടുതല്‍ ആഴത്തിലുളള കമ്പ്യൂട്ടര്‍ ശാസ്‌ത്രമാണ്‌ 2 വര്‍ഷം ദൈര്‍ഘ്യമുളള പ്രോഗ്രാമിന്റെ അടിസ്ഥാനം. 2 വര്‍ഷം മാത്രം മതി ബിരുദാനന്തരബിരുദം നേടാന്‍ എന്നത്‌ പ്രത്യക്ഷത്തില്‍ നേട്ടമായി, തോന്നാമെങ്കിലും എം.സി.എക്കാര്‍ക്ക്‌ ലഭിക്കുന്നത്ര തൊഴില്‍ അവസരവും വേതന പാക്കേജും ഇവര്‍ക്ക്‌ ലഭിക്കുന്നുണ്ടോ എന്നത്‌ സംശയമാണ്‌. അപ്ലെഡ്‌ സയന്‍സ്‌ കോളേജുകളിലും മറ്റും അധ്യാപകരാകുന്നതിന്‌ ഇത്‌ യോഗ്യതയാണ്‌. മാത്രവുമല്ല 1 വര്‍ഷം നീളുന്ന എം. ഫില്‍ ബിരുദത്തിന്‌ ചേര്‍ന്ന്‌ ഗവേഷണാഭിരുചി വര്‍ദ്ധിപ്പിക്കുകയും ആകാം. ചില സര്‍വകലാശാലകള്‍ എം.എസ്‌സി. പ്രോഗ്രാം വിദൂരപഠന പദ്ധതി വഴി ലഭ്യമാക്കുന്നതിനാല്‍ കോളേജുകളില്‍ പോയി റഗുലര്‍പഠനം നടത്താന്‍ സാധിക്കാത്തവര്‍ക്കും ജോലിയുളളഴര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ പഠനം നടത്തി ബിരുദാനന്തരബിരുദം നേടി നിലവിലുളള ജോലിയില്‍ സ്ഥാന കയറ്റം നേടുകയോ കൂടുതല്‍ മികവുളള മറ്റ്‌ കമ്പ്യൂട്ടര്‍/ ഐ.ടി. അനിബന്ധജോലികള്‍ നേടുകയും ആകാം.

എം.ഫില്‍, പിഎച്‌.ഡി

കമ്പ്യൂട്ടര്‍ ശാസ്‌ത്രത്തില്‍ ഏതെങ്കിലും ഒരു വിഷയം തെരഞ്ഞെടുത്ത്‌ വളരെ ആഴത്തില്‍ പഠനം നടത്തുന്ന രീതിയാണ്‌ ഗവേഷണബിരുദത്തിന്‌ അവലംബിക്കുന്നത്‌. ഡോക്‌ടറല്‍ ബിരുദത്തിന്‌ മുന്‍പുളള ഒരു വര്‍ഷത്തെ ഗവേഷണപ്രോഗ്രാമായും മാസ്റ്റര്‍ ഓഫ്‌ ഫിലോസഫി പ്രോഗ്രാമിനെ പരിഗണിക്കുന്നുണ്ട്‌. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിപുലമായ സാധ്യതകളിലൊന്നോ, ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പോലുളള ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമോ എം.ഫില്ലിന്‌ വിഷയമായി തെരഞ്ഞെടുക്കാം. എം.ഫില്‍ ബിരുദധാരികള്‍ക്ക്‌ ഡോക്‌ടറേറ്റ്‌ നേടുന്നതിനുളള പഠന ഗവേഷണ കാലയളവില്‍ ഒരു വര്‍ഷത്തെ ഇളവും അനുവദിക്കാറുണ്ട്‌.കമ്പ്യൂട്ടര്‍ ശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ നേടുന്നതിന്‌ അനുബന്ധ വിഷയത്തിലൊന്നില്‍ ബിരുദാനന്തരബിരുദവും ഗവേഷണാഭിരുചിയും നിര്‍ബന്ധമാണ്‌.

ഫുള്‍ ടൈമായും പാര്‍ട്‌ ടൈമായും ഗവേഷണം നടത്താം. സാധാരണയായി അധ്യാപകര്‍ക്കും ശാസ്‌ത്രശാങ്കേതിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സയന്‍ന്റിസ്റ്റുകള്‍ക്കുമാണും പാര്‍ട്ട്‌ ടൈം പിഎച്ച്‌.ഡി. ക്ക്‌ ചേരാനാകുന്നത്‌. പാര്‍ട്ട്‌ ടൈം പ്രോഗ്രാമിന്റെ കാലയളവ്‌ കൂടുതലായിരിക്കും. കമ്പ്യൂട്ടര്‍ ശാസ്‌ത്രരംഗത്തെ നിസ്‌തുലമായ സംഭാവനകള്‍ക്കും മാറ്റങ്ങള്‍ക്കും മികച്ച ഗവേഷണപ്രബന്ധങ്ങള്‍ക്ക്‌ സാധിക്കുമെന്നത്‌ കാലം തെളിയിച്ച സത്യമാണ്‌. കൂടുതല്‍ ഗവേഷണബിരുദധാരികള്‍ സര്‍വകലാശാലകളിലും പരീക്ഷണശാലകളിലും ജോലിയെടുക്കേണ്ടത്‌ മുന്നോട്ട്‌ കുതിക്കുന്ന ഒരു സമ്പദ്‌വ്യവസ്‌ഥയ്‌ക്ക്‌ അത്യാവശ്യമാണ്‌.

പോളിടെക്‌നിക്‌ ഡിപ്ലോമാ കോഴ്‌സുകള്‍

പത്താം ക്ലാസ്‌ മികച്ചനിലയില്‍ പൂര്‍ത്തയാക്കിയവര്‍ക്ക്‌ 3 വര്‍ഷം ദൈര്‍ഘ്യമുളള എന്‍ജീനിയറിംഗ്‌ ഡിപ്ലോമയ്‌ക്ക്‌ ചേരാവുന്നതാണ്‌. ഓരോ ജില്ലയിലും, സാങ്കേതിക വിദ്യാഭ്യാസവകുപ്പാണ്‌ കോഴ്‌സ്‌ നടത്തുന്നത്‌. എല്ലാ ഡിപ്ലോമാസ്ഥാപനങ്ങള്‍ക്കും എന്‍ജീനിയറിംഗ്‌ കോളേജിനെന്നപോലെ എ.ഐ.സി.ടി.ഇ നിര്‍ദ്ദേശിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്‌, അതുകൊണ്ട്‌ മികച്ച നിലവാരം പുലര്‍ത്താന്‍ ഡിപ്ലോമാക്കാര്‍ക്ക്‌ ആകുന്നുണ്ട്‌. മള്‍ട്ടിപോയിറ്റ്‌ എന്‍ട്രി ആന്റ്‌ ക്രെഡിറ്റ്‌ സിസ്റ്റം അടിസ്ഥാനമാക്കി കോഴ്‌സ്‌ നടത്തുന്ന ഗവണ്‍മെന്റ്‌ പോളി നെയ്യാറ്റിന്‍കര റസിഡന്‍ഷ്യല്‍ വിമന്‍സ്‌ പോളി കോട്ടയ്‌ക്കല്‍ എന്നിവിടങ്ങളില്‍ പ്ലസ്‌ടു/പ്രീഡിഗ്രി/വി.എച്ച്‌.എസ്‌.ഇ. വിജയിച്ചവര്‍ക്ക്‌ രണ്ടര വര്‍ഷം കൊണ്ട്‌ ഡിപ്ലോമ നേടാവുന്ന രീതിയിലാണ്‌ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്‌.

കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ്‌, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയര്‍ മെയിന്റനന്‍സ്‌ (CHM), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ്‌ മാനേജ്‌മെന്റ്‌ എന്നിവയാണ്‌ പോളിടെക്‌നിക്‌ കോളേജുകളില്‍ ലഭ്യാമായ കംമ്പ്യൂട്ടര്‍ അനുബന്ധ പ്രോഗ്രാമുകള്‍. പത്താം ക്ലാസ്‌ കഴിഞ്ഞ്‌ 3 വര്‍ഷത്തെ പോളിപഠനം കൂടി കഴിഞ്ഞ്‌ 18 വയസ്‌ ആകുമ്പോള്‍ വിദ്യാര്‍ത്ഥി തൊഴില്‍സജ്ജനാകും എന്നത്‌ ഡിപ്ലോമായുടെ മേന്മയാണ്‌. സബ്‌ എന്‍ജിനിയര്‍ / ഓവര്‍സിയര്‍ തസ്‌തികകളിലാകും നിയമനം. ഇതോടൊപ്പം ജോലിനേടിയ ശേഷം പാര്‍ട്ട്‌ ടൈം ബി.ടെക്കിന്‌ പ്രവേശനം നേടി എന്‍ജിനിയറിംഗ്‌ ബിരുദവും നേടാം. സായാഹ്ന കോഴ്‌സായാണ്‌ തിരഞ്ഞെടുത്ത എന്‍ജിനിയറിംഗ്‌ കോളേജുകളില്‍ പാര്‍ട്‌ ടൈം ബി.ടെക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. അല്ലെങ്കില്‍ എ ല്‍്‌.ബി.എസ്‌. നടത്തുന്ന പാര്‍ശ്വ പ്രവേശന പരീക്ഷ (LET) എഴുതി എന്‍ജിനിയറിംഗ്‌ ഫുള്‍ടൈം പ്രോഗ്രാമിന്റെ രണ്ടാം വര്‍ഷത്തിലേക്ക്‌ നേരിട്ട്‌ പ്രവേശനം നേടാം.

എന്‍ജിനയറിംഗ്‌ ബിരുദവുമായി താരതമ്യപ്പെടുത്തിയാല്‍ പ്രായോഗിക പരിശീലനത്തിന്‌ ഊന്നല്‍ നല്‍കുന്ന രീതിയിലാണ്‌ ഡിപ്ലോമാ പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നതെന്ന്‌ കാണാം. കമ്പ്യൂട്ടര്‍ ഹാര്‍ട്ട്‌ വെയര്‍ മെയിന്റനന്‍സ്‌ എന്ന പ്രോഗ്രാംഡിപ്ലോമാ തലത്തില്‍ മാത്രമേയുളളു എന്ന കാര്യം ശ്രദ്ധിക്കുക. കമ്പ്യൂട്ടറിന്റേയും അനുബന്ധ ഉപകരണങ്ങളുടെയും പരിചരണവും അറ്റകുറ്റപണിക്കും ഊന്നല്‍ നല്‍കിയാണ്‌ ഇത്‌ രൂപകല്‌പനചെയ്‌തിരിക്കുന്നത്‌. ഡിപ്ലോമ നല്‍കുന്നത്‌ സര്‍വ്വകലാശാലകള്‍ അല്ലാത്തതിലാകണം ഈ മേഖലയില്‍ കളളനാണയങ്ങളുടെ പെരുക്കമാണ്‌. മിക്ക ചെടുകിട സ്വകാര്യ കമ്പ്യൂട്ടര്‍ ട്രെയിനിംഗ്‌ സ്ഥാപനങ്ങള്‍ പോലും ഡിപ്ലോമാ ഇന്‍ കംമ്പ്യൂട്ടര്‍, ഡിപ്ലോമാ ഇന്‍ സോഫ്‌ട്‌ വെയര്‍ എന്‍ജിനിയറിംഗ്‌ കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ അവര്‍ തന്നെ നല്‍കുന്നതാണ്‌. കമ്പ്യൂട്ടര്‍ പഠിക്കാം എന്നല്ലാതെ സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലിന്‌ ഇതുകൊണ്ട്‌ ഉപകരിക്കില്ല എന്ന്‌ ഓര്‍ക്കുക. ചില സര്‍വ്വകലാശാലകള്‍ പ്ലസ്‌ടു യോഗ്യതയില്ലാത്ത ഡിപ്ലോമാക്കാര്‍ക്ക്‌ ബി.എസ്‌.സി. കംമ്പ്യൂട്ടര്‍ സയന്‍സിന്‌ പ്രവേശനം നല്‍കുന്നുണ്ട്‌. എന്‍ജിനിയറിംഗ്‌ കോളേജിന്‌ എന്ന പോലെ മികച്ച പോളിടെക്‌നിക്കുകളില്‍ ഇപ്പോള്‍ കാംപസ്‌ പ്ലേയ്‌സ്‌മെന്റ്‌ നടന്നുവരുന്നുണ്ട്‌. മറ്റ്‌ സമാന കംമ്പ്യൂട്ടര്‍ പഠനപദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിപ്ലോമാപഠനം കുറഞ്ഞ ചിലവില്‍ മികച്ച ടെക്‌നിഷ്യന്‍ ആകാന്‍ സാധിക്കുന്ന വിധത്തിലാണ്‌ ലഭ്യമാക്കിയിരിക്കുന്നത്‌.

ഐ.ടി.ഐ, ഐ.ടി.സി എന്നിവടങ്ങളില്‍ ലഭ്യമായ COPA (Computer Operator and Programming Assistant) എന്ന ഏകവര്‍ഷ കോഴ്‌സ്‌, കംപ്യൂട്ടര്‍ രംഗത്തെ ഡാറ്റാ എന്‍ട്രി പോലെയുള്ള ജോലിക്ക്‌ ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കും. ആയിരക്കണക്കിന്‌ തൊഴിലവസരങ്ങളാണ്‌ ഇതുവഴി കരഗതമാകുന്നത്‌. തിരഞ്ഞെടുത്ത വനിതാ ഐ.ടി.ഐ കളില്‍ ലഭ്യമായ മറ്റൊരു കമ്പ്യൂട്ടര്‍ കോഴ്‌സാണ്‌ 'ഡി.ടി.പി ഓപ്പറേറ്റര്‍'

പി.ജി.ഡി.സി.എ

പരമ്പരാഗത ബിരുദദാരികളെ കമ്പ്യൂട്ടര്‍ ഐ.ടി. ജോടികള്‍ക്ക്‌ പ്രാപ്‌തരാക്കുന്ന തരത്തില്‍ ഒരുക്കിയിട്ടുളള ഏകവര്‍ഷകോഴ്‌സാണിത്‌. സര്‍വ്വകലാശാലകളും സര്‍വ്വകലാശാല പദവി ഇല്ലാത്ത സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുമാണ്‌ ബിരുദാനന്തര ഡിപ്ലോമ നല്‍കുന്നത്‌. മിക്ക അഫിലിയേറ്റഡ്‌ കോളേജുകളിലും തുടര്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ (contuning education cell) ഭാഗമായി പി.ജി.ഡി.സി.എ നടത്താറുണ്ട്‌. സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലാണ്‌ പ്രവേശനം നേടുന്നതെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സികള്‍ നടത്തുന്ന പരീക്ഷയ്‌ക്ക്‌ ഹാജരായി ലഭിക്കുന്ന സര്‍ട്ടിഫിക്കേറ്റാണോ ലഭിക്കുന്നതെന്ന്‌ ഉറപ്പുവരുത്തുക. പി.ജി.ഡി.സി.എ വിജയിച്ചവര്‍ക്ക്‌ ചില സര്‍വ്വകാലാശാലകളിലെ എം.സി.എ പ്രോഗ്രാമിന്‌ ഒരു വര്‍ഷം ഇളവും അനുവദിക്കുന്നത്‌ എടുത്തുപറയത്തക്കനേട്ടമാണ്‌.
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍, ബാങ്കിംഗ്‌ രംഗത്തെ കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയട്ടുളള തൊഴില്‍ നേടാന്‍ പി.ജി.ഡി.സി.എ ഉപകരിക്കും, കമ്പ്യൂട്ടര്‍ അതിലുപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍ പാക്കേജുകള്‍, ചില പ്രോഗ്രാമിംഗ്‌ ഭാഷകള്‍ എന്നിവ പരിചയപ്പെടുത്തുന്ന രീതിയിലാണ്‌ ഈ ഏക വര്‍ഷകോഴ്‌സ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എല്ലാം താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞകോഴ്‌സ്‌ കാലയളവും ബിരുദധാരിയ്‌ക്ക്‌ ചേരാമെന്നതും പി.ജി.ഡി.സി.എ. പ്രോഗ്രാമിനെ ജനകീയമാക്കുന്നു. റഗുലര്‍ ബിരുദപഠനം കഴിഞ്ഞവരാണ്‌ കൂടുതലായി ഈ പഠനപദ്ധതി പ്രയോജനപ്പെടുത്തുന്നത്‌.

അനുബന്ധ പഠന പദ്ധതികള്‍
ഓട്ടോകാഡ്‌: കംപ്യൂട്ടറിന്റെ കാര്യക്ഷമമായ ഉപയോഗം തൊഴിലിന്റെ എല്ലാ മേഖലകളെയും ഗുണപരമായി സ്വാധിച്ചുവെന്ന്‌ എടുത്തി പറയേണ്ടതില്ലല്ലോ? കെട്ടിടത്തിന്റെയും മറ്റും പ്ലാന്‍ തയാറാക്കുന്ന സിവില്‍ എന്‍ജിനീയര്‍ക്ക്‌ ഓട്ടോകാഡ്‌ പഠനം തന്റെ തൊഴിലിന്റെ ഗുണപരമായ മികവിന്‌ ഉപകരിക്കും. ഒപ്പം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഉപയോക്താവിന്‌ കൂടുതല്‍ വിശദാംശങ്ങള്‍ ലളിതമായി രേഖപ്പെടുത്തിയ ഷീറ്റ്‌ അഥവാ കംപ്യൂട്ടര്‍ സ്‌ക്രീന്‍ സഹായത്തോടെ പ്രോജക്‌റ്റിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കിക്കൊടുക്കുവാനും സാധിക്കും. കേവലം മൂന്ന്‌ മാസത്തേയോ ആറുമാസത്തേയോ ഒരു ഷോര്‍ട്ട്‌ ടേം കോഴ്‌സ്‌ വഴി തൊഴില്‍ പരമായി മികവ്‌ നേടാന്‍ ഓട്ടോകാഡ്‌ പഠനം സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉപകരിക്കും. ഇതോടൊപ്പം ആര്‍കിടെക്‌ടുകള്‍ക്ക്‌ അനായാസം ഉപയോഗിക്കാവുന്ന പാക്കേജുകളും ഷോര്‍ട്ട്‌ ടേം കോഴ്‌സായി പഠിച്ച്‌ കൂടുതല്‍ മികച്ച വരുമാനം നേടാം. പ്രോജക്‌ട്‌ മാനേജ്‌മെന്റിനുപയോഗിക്കുന്ന എം.എസ്‌ പ്രോജക്‌ട്‌/ പ്രൈമാവെറ തുടങ്ങിയ പാക്കേജുകള്‍ പരിചയപ്പെടുന്നതും ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഏറെ ഉപകരിക്കും. കൂടുതലായാലും ഗള്‍ഫ്‌ രാജ്യങ്ങളിലേയും വന്‍കിട കമ്പനികളുടെ പ്രോജക്‌ടുകളിലേക്കും തൊഴില്‍ തേടുന്നവര്‍ ഇത്തരം കോഴ്‌സുകളെ ആശ്രയിച്ച്‌ വിജയം നേടുന്നു.

കംപ്യൂട്ടറൈസ്‌ഡ്‌ അക്കൗണ്ടിംഗ്‌: കണക്കെഴുത്തില്‍ കംപ്യൂട്ടറിനെ സഹായിയായി കൂടെ കൂട്ടാം. ഇന്ന്‌ ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ വരെ അക്കൗണ്ടുകള്‍ കംപ്യൂട്ടര്‍ സഹായത്തോടെ സൂക്ഷിക്കുന്നു. മൂല്യ വര്‍ദ്ധന നികുതി (VAT) യുടെ വ്യാപനത്തോടെ കംപ്യൂട്ടറൈസ്‌ഡ്‌ അക്കൗണ്ടറ്റുമാരുടെ ആവശ്യവും വര്‍ദ്ധിച്ചിട്ടുണ്ട്‌. ടാലി ഇത്തരത്തില്‍ ലഭ്യമായ മികച്ച കോഴ്‌സാണ്‌. ടാലി സര്‍ട്ടിഫൈഡ്‌ കോഴ്‌സ്‌ നടത്തുന്ന അനവധി സ്ഥാപനങ്ങള്‍ കേരളത്തിലെ ചെറുപട്ടണങ്ങളില്‍ വരെ എത്തിക്കഴിഞ്ഞു. ബി.കോം യോഗ്യതയുള്ളവര്‍ക്ക്‌ ചേരാനാകുന്ന മികച്ച കോഴ്‌സാണ്‌ കംപ്യൂട്ടറൈസ്‌ഡ്‌ അക്കൗണ്ടിംഗ്‌. ടാലിക്കോപ്പം, മൈക്രോ സോഫ്‌റ്റ്‌ ഓഫീസിലെ വേഡ്‌, എക്‌സല്‍ തുടങ്ങിയവയുമായുള്ള പരിചയപ്പെടലും പെട്ടെന്ന്‌ തൊഴില്‍ ലഭിക്കാന്‍ ഉപകരിക്കും.

എം. ബി. എ (ഐ.ടി മാനേജ്‌മെന്റ്‌/സിസ്റ്റംസ്‌)


ഐ.ടി സ്ഥാപനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനോ അല്ലെങ്കില്‍ സാധാരണ സ്ഥാപനങ്ങളുടെ ഐ.ടി വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനോ സഹായകരമായ രീതിയിലാണ്‌ എം.ബി.എ യിലെ സ്‌പെഷ്യലിസ്റ്റ്‌ പ്രോഗ്രാമായി ഇത്‌ രൂപകല്‌പന നടത്തിയിട്ടുള്ളത്‌. ഭൂമിയുടെ പല ഭാഗങ്ങളിലിരുന്ന്‌ ഒരേസമയത്ത്‌ ക്രയവിക്രയങ്ങള്‍ നടത്തുന്നത്‌ ഇന്ന്‌ ഒരു പുതുമയല്ല. ഇ-കൊമേഴ്‌സിന്റെ പ്രയോജനങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപകമായി കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത്‌ ഇത്തരം എം.ബി.എ പ്രോഗ്രാമുകള്‍ തൊഴിലിനും ഒപ്പം സമ്പദ്‌ വ്യവസ്ഥക്കും ഊര്‍ജം പകരും. മാത്രമല്ല ഒരു തൊഴില്‍ നേടലിനുപരിയായി ഒരു സ്ഥാപനം സ്വന്തമായി തുടങ്ങുന്ന രീതിയില്‍ സംരഭകത്വ ബോധം വികസിപ്പിച്ച്‌ മുന്നേറാനും ഇത്തരം പ്രോഗ്രാമുകള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല. സിസ്റ്റംസ്‌ അനാലിസിസ്‌ ആന്റ്‌ ഡിസൈന്‍, എന്റര്‍പ്രെസസ്‌ റിസോഴ്‌സ്‌ പാക്കേജ്‌, സോഫ്‌ട്‌ വെയര്‍ മാനേജ്‌മെന്റ്‌, നോളജ്‌ മാനേജ്‌മെന്റ്‌ എന്നിവ പഠനപദ്ധതിയിലെ പ്രധാനപ്പെട്ട കോഴ്‌സുകളാണ്‌. ബി.ടെക്‌, എം.സി.എ എന്നീ ബിരുദധാരികളില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ എം.ബി.എ യുടെ കാംപസ്‌ റിക്രൂട്ട്‌മെന്റ്‌. ഉല്‌പന്ന സേവന വികസനത്തിനും രൂപകല്‌പനയിലുമല്ല മറിച്ച്‌ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള നടത്തിപ്പ്‌, വില്‌പന, ഏകോപനം എന്നിവയാണ്‌ തൊഴില്‍പരമായി എം.ബി.എ ബിരുദധാരികളുടെ ശ്രദ്ധ പതിയുന്നത്‌.

ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌: വിവരസാങ്കേതിക വിദ്യയുടെയും ബയോസയന്‍സിന്റെയും സമ്മിശ്രമായ പ്രയോഗമാണ്‌ ഈ പഠന ശാഖയുടെ കാതല്‍. ജനിതക എന്‍ജിനീയറിംഗ്‌, ഔഷധനിര്‍മ്മാണം, എന്നിവയ്‌ക്കാണ്‌ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ നവചൈതന്യം പകരുന്നത്‌. ഈയടുത്ത കാലത്തായി ഉരുത്തിരിഞ്ഞു വന്ന ഈ സവിശേഷ പ്രോഗ്രാമിന്‌ ലക്ഷക്കണക്കിന്‌ തൊഴിലവസരമാണ്‌ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്‌. എം.എസ്‌സി., എം.ഫില്‍, എം.ടെക്‌. എന്നീ പ്രോഗ്രാമുകളില്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ പഠനം ഒരുക്കിയിരിക്കുന്നു. കേരളാ സര്‍വ്വകലാശാലയിലെ ഡോ: അച്ചുത്‌ ശങ്കര്‍ എസ്‌. നായര്‍ നേതൃത്വം നല്‍കുന്ന സെന്റര്‍ ഫോര്‍ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ (www.cbi.keralauniversity.edu) എം.ഫില്‍, ഡോക്‌ടറേറ്റ്‌ പ്രോഗ്രാമുകള്‍ നല്‍കുന്നുണ്ട്‌. ഇവിടെനിന്ന്‌ പുറത്തിറഞ്ഞിയ എം. ഫില്‍ ബിരുദധാരികള്‍ തുടങ്ങിയ സൂര്യകിരണ്‍ എന്ന സ്ഥാപനം ഇന്ന്‌ കേരളത്തിലെ മികച്ച ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ ഗവേഷണ കേന്ദ്രമായി മാറിയിട്ടുണ്ട്‌ എന്നതുതന്നെ മികച്ച ഉദാഹരണം. അഹമ്മദാബാദിലെ ഐ.ഐ.ഐ.ടി (http://bi.iiita.ac.in) ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ എം.ടെക്‌. പ്രോഗ്രാം നടത്തുന്നുണ്ട്‌. കംപ്യൂട്ടര്‍ അഭിരുചിയുള്ള ബയോളജി ബിരുദാനന്തര ബിരുദധാരികള്‍ക്ക്‌ തിളക്കമാര്‍ന്ന അവസരമാണ്‌ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ ഒരുക്കുന്നത്‌.

സൈബര്‍ലോ :
ജീവശാസ്‌ത്രവും വിവരസാങ്കേതിക വിദ്യയുമായുള്ള സവിശേഷ ബന്ധമാണ്‌ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ എന്ന പുതിയ പഠനശാഖയ്‌ക്ക്‌ വിത്തു പാകിയതെങ്കില്‍ ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗം മൂലം മാറേണ്ടി വരുന്ന നിയമത്തിന്റെ സാധ്യതകളിലൊന്നാണ്‌ സൈബര്‍ലോ. അച്ചടിച്ച കടലാസിന്‌ കംപ്യൂട്ടര്‍ സ്‌ക്രീന്‍ പകരം വെയ്‌ക്കാമെന്ന നില വന്നതോടെ നിലവിലുള്ള നിയമങ്ങളും പലവിധത്തിലുള്ള മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്‌. അഹമ്മദാബാദ്‌ ഐ.ഐ.ഐ.ടി സൈബര്‍ലോ ആന്റ്‌ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദം നല്‍കുന്നുണ്ട്‌. സൈബര്‍ നിയമം കൈകാര്യം ചെയ്യുന്ന രീതിയില്‍ അഭിഭാഷകരെ പ്രാപ്‌തരാക്കാനായി ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളും ചില സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്‌.

ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ സൈബര്‍ലോ ഇത്തരത്തിലെ മികച്ച സൗകര്യം ഒരുക്കുന്നു. നിയമ ബിരുദമുള്ളവര്‍ക്ക്‌ നേരിട്ട്‌ കോടതിയില്‍ പ്രാക്‌ടീസ്‌ നടത്താനും അല്ലാത്തവര്‍ക്ക്‌ അഭിഭാഷകരെയോ സര്‍ക്കാര്‍/സര്‍ക്കാരിതര സംവിധാനങ്ങളെ സൈബര്‍ നിയമത്തില്‍ ഉപദേശിക്കാനും സഹായിക്കാനും ഈ കോഴ്‌സ്‌ സൗകര്യമൊരുക്കുന്നു. ഡല്‍ഹിയിലെ അമിറ്റി ലോ സ്‌കൂളും സൈബര്‍ നിയമ പഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്‌.

സൈബര്‍ ജേണലിസം :
ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ മാധ്യമരംഗം ഒരു വന്‍ മാറ്റത്തിന്‌ തന്നെ വിധേയമായികൊണ്ടിരിക്കുന്നു. അച്ചടി മാധ്യമത്തിന്റെയും ടെലിവിഷന്‍ മാധ്യമത്തിന്റെയും സമ്മിശ്രരൂപമാണ്‌ ന്യൂസ്‌ പോര്‍ട്ടലുകള്‍ ഇന്ന്‌ ലഭ്യമാകുന്നത്‌. മാത്രമല്ല ഇരുഭാഗത്തുനിന്നും സവേദനം നടത്താമെന്നതും ഇന്റര്‍നെറ്റ്‌ മാധ്യമത്തിന്റെ പ്രത്യേകതയാണ്‌. ഇന്റര്‍നെറ്റ്‌ മാധ്യമരംഗത്തെ ചലനങ്ങള്‍ അടുത്തറിയാനും അതിനനുരിച്ച്‌ തൊഴില്‍ പരമായി സജ്ജരാകാനും സൈബര്‍ ജേണലിസം അവസരമൊരുക്കും. ടെലിവിഷന്‍,അച്ചടി മാധ്യമങ്ങളെ ഇന്റര്‍നെറ്റ്‌ എന്ന നവമാധ്യമം എങ്ങനെ ബാധിക്കുമെന്ന്‌ ബീയിംഗ്‌ ഡിജിറ്റല്‍ എന്ന ഗ്രന്ഥത്തിലൂടെ നിക്കോളാസ്‌ നെഗ്രോ പോണ്ടി ഒരു വ്യാഴവട്ട കാലം മുന്‍പ്‌ തന്നെ ചൂണ്ടി കാണിച്ചിരുന്നു. ഇന്ന്‌ എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും സുസജ്ജമായ വെബ്‌ പോര്‍ട്ടലും അനുബന്ധസൗകര്യങ്ങളും ഉണ്ട്‌. ആറുമാസം നീളുന്ന സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിലൂടെ ജോര്‍ണലിസത്തില്‍ അഭിരുചിയുള്ളവര്‍ക്ക്‌ സൈബര്‍ ജേര്‍ണലിസത്തില്‍ ജോലികണ്ടെത്താം. കേരളാ സര്‍വ്വകലാശാല ഒരുവര്‍ഷം നീളുന്ന പി.ജി. ഡിപ്ലോമ ഇന്‍ കണ്‍വര്‍ജന്‍സ്‌ മീഡിയ എന്ന കോഴ്‌സ്‌ നല്‍കുന്നുണ്ട്‌.

ആനിമേഷന്‍ കോഴ്‌സുകള്‍ :2D, 3D ചിത്രങ്ങള്‍ ഉണ്ടാക്കാനായി ആനിമേഷന്‍ സൗകര്യം ഉപയോഗിക്കുന്നു. സര്‍ഗപരമായ വാസനയുള്ളവര്‍ക്ക്‌ ആനിമേഷന്‌ ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയറുമായി പരിചയപ്പടുന്നതിലൂടെ അനവധി തൊഴിലവസരങ്ങളാണ്‌ ലഭിക്കുക. മള്‍ട്ടിമീഡിയ/ആനിമേഷന്‍ പഠനത്തിന്‌ സ്വകാര്യ കംപ്യൂട്ടര്‍ പഠന സ്ഥാപനങ്ങളെ ആശ്രയിക്കുന്നതാണ്‌ കൂടുതല്‍ പേരും സ്വീകരിച്ചുവരുന്നത്‌. കംപ്യൂട്ടര്‍ ഗെയിം, ഇന്റര്‍നെറ്റ്‌ വെബ്‌ സൈറ്റുകള്‍, വിദ്യാഭ്യാസത്തിനുള്ള പഠന സി.ഡികള്‍, പരിശീലനത്തിനും ബിസിനസ്‌ പ്രസന്റേഷനുകള്‍ക്കും ഉള്ള വിഭവ സി.ഡി എന്നിവ നിര്‍മ്മിക്കുന്നതിനും ആനിമേഷന്‍ വിദഗ്‌ധരെ ഉപയോഗപ്പെടുത്തുന്നു. ഇതിലൊക്കെ ഉപരിയായി വിനോദ വ്യവസായവുമായി ബന്ധപ്പെട്ട്‌ സിനിമ, ടെലിവിഷന്‍ എന്നിവയില്‍ ഒട്ടനവധി അവസരങ്ങളാണ്‌ ആനിമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കാത്തിരിക്കുന്നത്‌. വിദേശത്തുനിന്നുവരുന്ന കാര്‍ട്ടൂണ്‍, സയന്‍സ്‌ ഫിക്ഷന്‍ സിനിമകളിലെല്ലാം തന്നെ ആനിമേഷന്‍ ഒരുക്കുന്ന വിപുലവും അനന്തവുമായ സാധ്യതകള്‍ കാണാം. സര്‍ഗപരമായി ചിന്തിക്കാനുള്ള മിടുക്ക്‌ തന്നെയാണ്‌ സോഫ്‌ട്‌ വെയര്‍ പാക്കേജ്‌ ഉപയോഗിക്കുന്നതിനുപരിയായി ഉദ്യോഗാര്‍ത്ഥി സ്വായത്തമാക്കേണ്ടത്‌ എന്നത്‌ ഇത്തരം കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനു മുമ്പ്‌ ശ്രദ്ധിക്കുക.

നമുക്ക് സ്റ്റീവ് ജോബ്‌സില്‍ നിന്ന് പഠിക്കാവുന്നത്


നമുക്ക് സ്റ്റീവ് ജോബ്‌സില്‍ നിന്ന് പഠിക്കാവുന്നത്

ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്സിന്റെ (1955-2011)മരണം പോയ വാരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് സംഭവം ആയിരുന്നല്ലോഅനാഥബാല്യത്തില്‍ നിന്ന് തുടങ്ങി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ശേഷംസ്വയം പോറ്റിവളര്‍ത്തിയ കമ്പനിയില്‍ നിന്നും ഇടക്കാലത്ത് പുറത്താക്കപ്പെടുകയും പിന്നീട് വര്‍ധിത വീര്യത്തോടെ തിരിച്ചെത്തി സ്ഥാപനത്തിന്റെ അനുപമമായ വളര്‍ച്ചയ്‌ക്ക് തന്നെ കാരണമായ വ്യക്തിത്വം,അവസാനം അര്‍ബുദ രോഗം കീഴ്പ്പെടുത്തിയപ്പോഴേക്കും ജീവിതത്തിന്റെ നി‌മ്നോന്നതങ്ങള്‍ വളരെപ്പെട്ടന്ന് തന്നെ ഈ മനുഷ്യനിലൂടെ കടന്നു പോയിരുന്നുഎത് വീക്ഷണ കോണില്‍ നിന്ന് നോക്കിയാലും സ്റ്റീവ് ജോബ്സില്‍ നിന്ന് പഠിക്കാന്‍ എറെയുണ്ട്പരമ്പരാഗതമായ പലധാരണകളെയും തച്ചുടയ്‌ക്കുന്നതായിരുന്നു ഇദ്ദേഹം നടന്നു വന്ന വഴികള്‍ .ചെറിയ തിരിച്ചടിയില്‍ പോലും ജീവിതം അസ്തമിച്ചെന്ന് കരുതുന്ന സാധാരണക്കാര്‍ക്കിടയില്‍ ഇദ്ദേഹം ഒരു പ്രകാശ ഗോപുരമായി എക്കാലവും നില നില്‍ക്കും.
ദത്തുപുത്രനായാണ് സ്റ്റീവ് ജോബ്സ് വളര്‍ന്നത്. 2005 ല്‍ അമേരിക്കയിലെ സ്റ്റന്‍ഫഡ് സര്‍വകലാശാലയില്‍ ബിരുദപൂര്‍വ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം പലതു കൊണ്ടും ശ്രദ്ധേയമായിരുന്നുജീവിതത്തില്‍ നേരിട്ട തിരിച്ചടികള്‍ അക്കമിട്ട് നിരത്തി പ്രസംഗിച്ചത് ശ്രദ്ധേയമായിരുന്നുമരണാനാന്തരം മിക്ക ദിനപത്രങ്ങളും വെബ് പോര്‍ട്ടലുകളും ഈ പ്രസംഗം വീണ്ടും വായനക്കാരിലേക്ക് എത്തിച്ചിരുന്നുയൂ ട്യൂബ് പോലെയുള്ള വീഡിയോ പങ്കിടല്‍ സൈറ്റുകളില്‍ പ്രസംഗം ശ്രവിക്കാനാത്തൈയവരുടെ എണ്ണ കുത്തനെ കൂടിതിരിച്ചടികളില്‍ നിന്ന് ഫീനീക്‍സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സവിശേഷമായ സഹജസ്വഭാവം ഇദ്ദേഹത്തില്‍ ജന്മനാ തന്നെ ഉണ്ടായിര്‍ുന്നു എന്ന് പറയുന്നതാണ് ശരി.
കോളെജ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ഗര്‍ഭിണിയായ അവിവാഹിത കൂടിയായ അമ്മ കുഞ്ഞിനെ ദത്തു നല്‍കിഗര്‍ഭിണി ആയിരിക്കെ തന്നെ കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി എന്നാല്‍ ജനിച്ചപ്പോള്‍ തങ്ങള്‍ക്ക് പെണ്‍‌കുട്ടിയെ മതി എന്ന കാരണം പറഞ്ഞ് അവര്‍ ഒഴിവായി.ജനിച്ചും വീണ സമയത്ത് തന്നെ തുടങ്ങുന്നു തിരിച്ചടി എന്ന് പറഞ്ഞാല്‍ പോലും അതിശയോക്‍തിയില്ലഅവസാനം മറ്റൊരു കൂട്ടര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ വന്നുപക്ഷെ ബിരുദധാരിക്കെ കുഞ്ഞിനെ വളര്‍ത്താന്‍ നല്‍കൂ എന്ന് പെറ്റമ്മ വാശിപിടിച്ചും പിന്നെ കുഞ്ഞു സ്റ്റീവ് വളര്‍ന്ന് വരുമ്പോള്‍ കോളെജിലയച്ച് ബിരുദധാരിയാക്കാം എന്ന വ്യവസ്ഥയില്‍ കുട്ടിയെ ദത്ത് നല്‍കി.കൌമാരകാലത്തിന്റെ തുടക്കത്തില്‍ എല്ലാരെയും പോലെ കോളെജില്‍ എത്തിയങ്കിലും പഠനം ആദ്യവര്‍ഷം തന്നെ ഉപേക്ഷിച്ചുഅവിടെ നിന്നും മുങ്ങിയ സ്റ്റീവ് പൊങ്ങുന്നത് അക്ഷരരൂപത്തെ പറ്റി (കാലിഗ്രാഫിപഠിക്കുന്ന ക്ലാസിലാണ്.അതാകട്ടെ സ്റ്റീവ് ജോബ്സ് എന്ന സംരംഭകന് പില്‍ക്കാലത്ത് വളര്‍ച്ചയുടെ പടവുകള്‍ ഓടിക്കയറാന്‍ കാരണമാവുകയും ചെയ്തു.യുവായ സ്റ്റീവ് ജോബ്സ് പലപ്പോഴും കൂട്ടുകാരുടെ താമസസ്ഥലത്ത് അധികപറ്റായി അന്തിയുറങ്ങുകയും ഉപയോഗശൂന്യമായ കോളാക്കുപ്പികള്‍ പെറുക്കി വിറ്റ് കിട്ടുന്ന കാശിന് ഉപജീവനം നടത്തിയ കാലവും ഉണ്ടായിരുന്നു.ആഴ്ചക്കവസാനം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഇസ്‌കോണ്‍ കൃഷ്‌ണ ക്ഷേത്രത്തിലെ അന്നദാനമായിരുന്നു വിഭവ സ‌മൃദ്ധമായ ശാപ്പാട്
പിന്നീട് ഭാരതീയ തത്വചിന്തയിലും നാട് കാണാനുള്ള മോഹത്തിലും ഒരു ചങ്ങാതിയുമായി ഇന്ത്യയിലെത്തുകയും ചെയ്തുതിരികെ നാട്ടിലെത്തിയ ശേഷമാണ് ഇന്ന് നാമറിയുന്ന സ്റ്റീവ് ജോബ്സിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. 1975ചങ്ങാതിയായ വോസ്‌നിയാക്കുമായി ചേര്‍ന്ന് അക്കാലത്ത് കേട്ട് കേള്‍വിമാത്രമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്കോളെജ് പഠനം ഇഷ്ടമായില്ലെങ്കിലും സ്റ്റീവിന് സാങ്കേതികവിദ്യയോട് അടങ്ങാത്ത കമ്പമായിരുന്നുഇതാണ് ഇന്ത്യയിലേക്ക് വരുന്നതിന് മുന്നെ അറ്റാറി എന്ന ടെക് കമ്പനിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്ഈ സ്ഥാപനത്തില്‍ വച്ചാണ് ആപ്പിളിന്റെ സഹസ്ഥാപകനായ വോസ്‌നിയാക്കിനെ പരിചയപ്പെട്ടതുംആപ്പിള്‍ എന്ന ആദ്യ കമ്പ്യൂട്ടറിന്റെ പണിശാല സ്റ്റീവ് ജോബ്സിന്റെ കിടപ്പുമുറി തന്നെയായിരുന്നു.പതുക്കെ വളരാന്‍ തുടങ്ങിചില നിക്ഷേപകര്‍ പണം മുടക്കാനും തയാറായിഇതിനിടെ പെപ്‌സി യില്‍ നിന്നും ഒരാളെ ജോലിക്കെടുത്തുഇവിടെ തുടങ്ങുന്നു രണ്ടാം തിരിച്ചടിയുടെ ആദ്യ സ്ഫുരണങ്ങള്‍ .1984 ല്‍ മാക്കിന്റോഷ് കമ്പ്യൂട്ടര്‍ വില്‍‌പനയ്‌ക്ക് തയാറാക്കി നല്‍കികമ്പനിക്ക് പത്ത് വയസ് തികയുമ്പോഴേക്ക് കഠിനപരിശ്രമം കൊണ്ടും ചിന്തയുടെ പ്രയോഗം കൈമുതലാക്കിയും 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ എന്ന കടമ്പ കടന്നു ഒപ്പം മൂവായിരത്തിയഞ്ഞൂറിലധികം ജീവനക്കാരുംഇതിനിടെ തന്നെ സ്ഥാപനം ഓഹരിക്കമ്പോളത്തിലുമെത്തിഅപ്പോഴേക്കും ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂര്‍ശ്ചിച്ച് സ്റ്റീവ് ജോബ്സിന്റെ സ്വന്തം കമ്പനി പുറത്താക്കിഇദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ -ഒപ്പമുള്ള വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ തെറ്റായ മാതൃകയാണന്ന് തോന്നി പോയ നിമിഷംപതിയെ ആ പുറത്താകല്‍ ഒരു അവസരമായി മനസിലായിഒരു വിജയവരിച്ചവന്റെ അഹങ്കാരത്തില്‍ നിന്നും തുടക്കക്കാരന്റെ വിനയത്തിലേക്ക് ഞാന്‍ എത്തപ്പെട്ടു.
1984 ല്‍ അതായത് ആപ്പിളില്‍ നിന്ന് പുറത്താകുന്നതിന് തൊട്ട് മുന്നെ പുറത്തിറക്കിയ ആപ്പിള്‍ മാക്കിന്റോഷ് കമ്പ്യൂട്ടറിന് ചിത്രരൂപേണ സംവദിക്കാവുന്ന (ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്സംവിധാനം ഉണ്ടായിരുന്നുഅക്കാലത്ത് അത് പുതുമയോ അല്ലെങ്കില്‍ അത്ഭുതമോ ആയിരുന്നുആപ്പിളില്‍ നിന്ന് പടിയിറങ്ങിയ ശേഷം നെക്‍സ്റ്റ് എന്ന കമ്പനിയും പിക്സാര്‍ എന്ന ആനിമേഷം സംരംഭവുമായി സ്റ്റീവ് തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവിരാമമായ യാത്രയിലായിരുന്നു. 1996ല്‍ തന്നെ പുറത്താക്കിയ അല്ലെങ്കില്‍ സ്വന്തം സ്ഥാപനമായ ആപ്പിളിന് സ്റ്റീവ് ജോബ്സ് എന്ന മാന്ത്രികനെ തിരിച്ച് വിളിക്കേണ്ടി വന്നുഒന്ന് നോക്കണേ ലോകത്തില്‍ ഒരു വ്യവസായി സ്റ്റീവ് നടന്ന സംരംഭവഴികളിലൂടെ നടന്നുകാണില്ല.തിരികെ എത്തിയത് പ്രതാപകാലം മങ്ങിത്തുടങ്ങുകയായിരുന്ന ആപ്പിളിലേക്കായിരുന്നുപുറത്ത് നിന്ന 11 വര്‍ഷം ആപ്പിള്‍ നിര്‍ണായകമായ ഒരു ചലനവും സാങ്കേതികലോകത്ത് സൃഷ്ടിച്ചതുമില്ല എന്നത് സത്യം.
തിരിച്ചെത്തിയപ്പോള്‍ ആപ്പിളും സ്റ്റീവ് ജോബ്സും മുന്‍‌പെങ്ങുമില്ലാത്ത കരുത്താര്‍ജിക്കുകയായിരുന്നു അതു വരെ കണ്‍‌സ്യൂമര്‍ ഇലക്‍ട്രോണിക്‍സ് വിപണിയില്‍ കമ്പനി ഒന്നുമല്ലായിരുന്നു. 2001 ല്‍ സംഗീതാസ്വാദന ലോകത്ത് ഐ പോഡ് എന്ന തീരെ ചെറിയ ഒരു ഉപകരണം പുറത്തിറക്കുമ്പോള്‍ എതിരാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിപണി വാണിരുന്നവര്‍ക്ക് അവഗണിക്കാവുന്നതായിരുന്നില്ല ഈ കൊണ്ടുനടക്കാവുന്ന ഒരു ബിസ്‌കറ്റിന്റെയത്ര മാത്രം വലിപ്പമുള്ള പാ‍ട്ട് പെട്ടിഉപയോക്താക്കള്‍ ഇരു കൈയ്യും നീട്ടി ഉത്പന്നത്തെ സ്വീകരിച്ചുഅവര്‍ സ്വപ്‌നം പോലും കാണാത്ത സാങ്കേതികത്തികവായിയിരുന്ന ഐ പോഡ് എന്ന ചെപ്പില്‍ ഒളിപ്പിച്ച് വച്ച് നല്‍‌കിയത്ഐ പോഡിന്റെ വിപണിത്തിളക്കം ആപ്പിളിനെ ഉപഭോക്‍തൃ ഉത്പന്നങ്ങളുടെ ലോകത്ത് ഇരുപ്പുറപ്പിച്ചുതുടര്‍ന്ന് ഐ ട്യൂണ്‍സ് എന്ന മ്യൂസിക് സ്റ്റോര്‍ ,ഐ ഫോണ്‍ എന്ന മൊബൈല്‍ ഫോണ്‍ എന്നിവയും 2010ജനുവരിയില്‍ ഐ പാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറും അവതരിപ്പിച്ചുതൊട്ടതെല്ലാം പൊന്നാക്കി എന്ന പ്രയോഗം ആപ്പിളിന്റെയും സ്റ്റീവ് ജോബ്സിന്റെയും കാര്യത്തില്‍ നൂറു ശതമാനം ശരിയായിഎല്ലാ ഉപകരണങ്ങളും വിപണി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞുഇന്ന് 40,000 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള സ്ഥാപനമായി ആപ്പിള്‍ മാറി.
ഒരു വ്യവസായ സംരംഭകന്റെ നിറം പിടിപ്പിച്ച പതിവ് കഥ എന്ന് പറഞ്ഞ് അലക്ഷ്യമായി വായിച്ചുപേക്ഷിക്കാവുന്നതാണോ സ്റ്റീവ് ജോബ്സിന്റെ ജീവിതവും ആപ്പിളിന്റെ കഥയുംഅല്ല എന്ന് ഉത്തരംമേന്മയേറിയ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്ക് മാത്രം പ്രാപ്യമാകുന്ന സാങ്കേതികവിദ്യാ ലോകത്താണ് ഇദ്ദേഹം വിജയപതാക പാറിച്ചത്അക്കാ‍ദമിക് യോഗ്യത ഒന്നും ഇല്ല.അതെ സ്റ്റീവ് ജോബ്സില്‍ നിന്നും പഠിക്കാവുന്ന പാഠം ഇതാണ്:സ്വപ്‌നം കാണാനുള്ള കഴിവും ആ സ്വപ്‌നത്തെ ആര്‍ക്കും അസൂയ ജനിപ്പിക്കാവുന്ന തരത്തിലെ ഉത്പന്നമാക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ പിന്നെ ഒരു യോഗ്യതയും ആവശ്യമില്ല.സംരംഭകത്വ ബോധം തീരെ കുറഞ്ഞ ഇന്ത്യയില്‍ (പ്രത്യേകിച്ച് കേരളത്തില്‍ ആപ്പിളിന്റെ ജൈത്രയാത്ര ആവര്‍ത്തിച്ച് പഠന വിധേയമാക്കേണ്ടതുണ്ട്നമ്മുടെ നാട്ടിലെ ഡി ടി പി സെന്റര്‍ നടത്തിപ്പുകാരന് പോലും സാങ്കേതികയോഗ്യത വേണം എന്ന് ശഠിക്കുന്ന കാലത്ത് സ്റ്റീവ് ജോബ്സിനെ പോലെ ഒരു സംരംഭകനെ ഉള്‍ക്കൊള്ളാന്‍ ഇക്കാലത്ത് പോലും ആകുമോഅതേ സമയം തന്നെ കോളെജില്‍ നിന്നും ആദ്യവര്‍ഷം തന്നെ പുറത്താകേണ്ടി വരുന്ന ഒരാള്‍ക്ക് മാനസികമായും മറ്റും നേരിടേണ്ടി വരുന്ന പീഡനപര്‍വം തുടരുന്ന നാട്ടില്‍ സ്റ്റീവ് ജോബ്സിന്റെ ലോകം അവര്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു പിടിവള്ളിയാകണം.
ഇന്നാട്ടില്‍ ഏതാനും കോടി വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളും അതിന്റെ മേധാവികളും ത്രീ പീസ് സ്യൂട്ടില്‍ ധനാഡ്യനായി വന്നിറങ്ങുമ്പോള്‍ പലതരം പത്മാ അവാര്‍ഡുകള്‍ക്കുമായി ചരടുവലിക്കുമ്പോഴാണ്എണ്‍പതുകള്‍ മുതല്‍ക്ക് തന്നെ ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഇടം പിടിച്ച ആപ്പിളിന്റെ സ്ഥാപകന്‍ ഒരു വട്ടക്കഴുത്ത് ടീ ടര്‍ട്ടും ജീന്‍സുമിട്ട് എല്ലായ്പ്പോഴും നടക്കുന്നത്ലോകം സാകൂതം കാത്തിരിക്കുന്ന പത്രസമ്മേളനങ്ങളില്‍ പോലും കമ്പനിയുടമയുടെ നാട്യങ്ങളില്ലാതെ ഇതേ വസ്ത്രധാരണവുമായാണ് എത്തുന്നത്.ഭാരതീയ തത്വചിന്തയില്‍ ആകൃഷ്ടനായി പില്‍ക്കാലത്ത് ഇദ്ദേഹം ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു എന്നത് ചരിത്രം.
സ്വന്തം കമ്പനിയില്‍ നിന്നും താന്‍ കൊണ്ട് വന്ന സഹപ്രവര്‍ത്തകനാല്‍ തന്നെ പടിയിറക്കപ്പെട്ടപ്പോഴും ശുഭചിന്ത കൈവിടാതെ അവിരാമം പ്രവര്‍ത്തിച്ചിരുന്ന സ്റ്റീവ് ജോബ്സിനെ താരതമ്യപ്പെടുത്താന്‍ മറ്റ് വ്യക്തികള്‍ ഇല്ല എന്ന് പറയുമ്പോള്‍ തന്നെ ചിന്തയുടെ നൂതനത്വം കൊണ്ട് വിജയം കൊയ്യാന്‍ ഒരു സ്ഥാപന പിന്തുണയും ആവശ്യമില്ല എന്ന് ബോധ്യമാകുംചെറിയ പ്രതിസന്ധികളില്‍ പോലും ആടിയുലയുന്നവര്‍ക്ക് പ്രതീക്ഷയുടെ തിരിനാളമായി സ്റ്റീവ് ജോബ്സിന്റെ ജീവിതം മാറുന്നത് ഇവിടെയാണ്മറ്റുള്ളവര്‍ ഉണ്ടാക്കിയ (കമ്പ്യൂട്ടര്‍ മ്യൂസിക് പ്ലയര്‍ മൊബീല്‍ ഫോണ്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ )ഉപകരണങ്ങളാണ് ആപ്പിള്‍ പരിഷ്‌കരിച്ച് അവതരിപ്പിച്ചത്.അതായത് തികച്ചും പുത്തന്‍ പുതിയ ഉപകരണം അല്ല വിജയത്തിനായി ഇദ്ദേഹം തിരഞ്ഞെടുത്തത്മറിച്ച് നിലവിലുള്ളവയെ തന്നെ സ്വപ്‌നം ചാലിച്ച് തികച്ചും നൂതനമായ ഒന്നാക്കി മാറ്റിഒരോ ഉപകരണം അവതരിപ്പിക്കുന്ന ആദ്യദിനം തന്നെ അത് വിപണിയെ പിടിച്ചു കുലുക്കി നിലവിലുള്ള പ്രബലരായ ഉത്പാദകരുടെ ഉറക്കം കെടുത്താന്‍ തക്ക എന്ത് സാധനം ആണ് സ്റ്റീവ് ജോബ്സിന്റെ പക്കല്‍ ഉണ്ടായിരുന്നത്?ഉത്തരം ഒന്ന് മാത്രം സ്വപ്‌നം ..സ്വപ്‌നം മാത്രംഇതിനെ ഉപകരണമാക്കിമാറ്റാനുള്ള കര്‍മ്മകുശലത എതെങ്കിലും ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നല്ല സ്വയാര്‍ജിതമായാണ് സ്റ്റീവ് ഉണ്ടാക്കിയെടുത്തത്ഇതാകണം ഇന്ത്യന്‍ സംരംഭകര്‍ക്ക് പകര്‍ത്താനാകുന്നത്അല്ലെങ്കില്‍ കേവലം ഒരു ബിസിനസ് കാരന്റെ വിജയചരിത്രം മാത്രമായി ഒരു ജീവിതം മാറും.
സ്റ്റീവ് ജോബ്സിന്റെ അവസാന തിരിച്ചടി എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത് തന്നില്‍ പിടിപെട്ട അപൂര്‍വമായ പാന്‍‌ക്രിയാസ് അര്‍ബുദമാണ്ആറുവര്‍ഷത്തിന് മുന്നെ തന്നെ അര്‍ബുദരോഗം സ്ഥിരീകരിക്കപ്പെട്ടുചികില്‍‌സയില്ല എന്നറിയമായിരുന്നിട്ടും കര്‍മമേഖലയില്‍ നിന്ന് ഒരടി പോലും ഇദ്ദേഹം പിന്‍‌മാറിയില്ല എന്ന് മാത്രമല്ല കൂടുതല്‍ തീവ്രമായി തന്റെ സ്വപ്‌നങ്ങളെ താലോലിക്കാനും അത് പ്രാവര്‍ത്തികമാക്കാനും ആണ് സമയം കണ്ടെത്തിയത്കരിയറിന്റെ അവസാന കാലത്ത് നടത്തിയ പ്രസംഗങ്ങളിലും യുവാക്കളോട് നടത്തിയ ഉപദേശം വിശപ്പുള്ളവനായിരിക്കൂ വിഡ്ഡിയായിരിക്കൂ എന്നതാണ്.
ജനനസമയത്ത്പഠനകാലത്ത്സംരംഭകനായിരിക്കെ എറ്റവും ഒടുവില്‍ രോഗാതുരനായി സ്റ്റീവ് ജോബ്സ് പ്രതിസന്ധികളോട് തന്നെയാണ് പടവെട്ടിയത്ഇതില്‍ നിന്ന് നമുക്ക് പഠിക്കാവുന്നത് വിജയത്തിന് എളുപ്പവഴിയോ കുറുക്കുവഴിയോ ഇല്ല എന്നതാണ്ചിലര്‍ പറയാറുള്ളത് പോലെ കഠിനാധ്വാനം എന്നും ഇദ്ദേഹത്തിന്റെ ജീവിതവഴിയെ വിശേഷിപ്പിക്കാനാകുമോഇല്ല.മറിച്ച് innovate and improve (നൂതനത്വത്തിലൂടെ പുരോഗതിയുടെ പടവുകളിലേക്ക്തന്നെയായാണ് നമുക്ക് ഈ ജീവിതത്തില്‍ നിന്ന് പഠിക്കാനാവുന്നത്